നടി മീരാനന്ദന്‍ വിവാഹിതയാകുന്നു

നടി മീരാനന്ദന്‍ വിവാഹിതയാകുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രം മീരാനന്ദന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘ഫോര്‍ ലൈഫ്’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.

also read- പള്ളിയിലും സ്കൂളിലും മോഷണം നടത്തിയ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു

ലാല്‍ ജോസ് ചിത്രം മുല്ലയിലൂടെയാണ് മീരാ നന്ദന്‍ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് എന്ന ചിത്രത്തിന് ശേഷം മീര സിനിമയില്‍ നീണ്ട ഇടവേളയെടുത്തു. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമായി എത്തിയ ‘ന്നാലും എന്റെ അളിയാ’ എന്ന ചിത്രത്തില്‍ വേഷമിട്ടിരുന്നു. നിലവില്‍ ദുബായില്‍ ആര്‍ജെയായി ജോലി നോക്കുകയാണ് താരം.

also read- നിപ; കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് പരിശോധന കര്‍ശനമാക്കി തമിഴ്‌നാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News