ബ്ലാക്കില്‍ തിളങ്ങി മലയാളികളുടെ പ്രിയതാരം മിയ ജോര്‍ജ്

നിരവധി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മിയ ജോര്‍ജ്. 2010-ല്‍ ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച മിയ പിന്നീടങ്ങോട്ട് മലയാള സിനിമാ ലോകത്തെ മുന്‍നിര നായികമാരിലൊരാളായി മാറുകയായിരുന്നു.

ഇപ്പോള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്ക് ലോങ്ങ് ഗൗണ്‍ അണിഞ്ഞിരിക്കുന്ന മിയ അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഡ്രസിനൊപ്പം മിനിമലായിട്ടുള്ള ഓര്‍ണമെന്റ്‌സ് ആണ് അണിഞ്ഞിരിക്കുന്നത്. വലതുകൈയില്‍ ഗോള്‍ഡന്‍ കളര്‍ ബ്രേസ്ലെറ്റും ഗോള്‍ഡന്‍ കളറിലുള്ള കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്. നിരവധി ആരാധകര്‍ ചിത്രത്തിന് താഴെ പൊസിറ്റീവ് കമന്റുമായി എത്തിയിട്ടുണ്ട്.

റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, സലാം കശ്മീര്‍, മിസ്റ്റര്‍ ഫ്രോഡ്, ഹായ് ഐആം ടോണി, ആദ്യ തമിഴ് ചിത്രം അമര കാവ്യം, നയന കസിന്‍സ്, അനാര്‍ക്കലി, ഹലോ നമസ്തേ, പാവാട, വെട്രിവേല്‍, ദി ഗ്രേറ്റ് ഫാദര്‍, ഷെര്‍ലോക് ടോംസ്, ഡ്രൈവിംഗ് ലൈസന്‍സ്, അവസാനം റിലീസായ പ്രണയവിലാസം, തുടങ്ങി മലയാളം തമിഴ് ഭാഷകളിലായി നാല്‍പ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News