നടിയെ തോട്ടിവെച്ച് തോണ്ടി പാപ്പാന്‍, ആനയാണെന്ന് കരുതി പേടിച്ച് മോക്ഷ; രസകരമായ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ചോറ്റാനിക്കര ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയ ബംഗാളി നടി മോക്ഷയുടെ ഒരു വീഡിയോയാണ്. ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടെ അമ്പലത്തിന്റെ നടയില്‍ നിന്ന ആനയെ നടി തൊടാന്‍ പോകുന്നതും പിന്നീടുണ്ടായ രസകരമായ സംഭവങ്ങളുമാണ് വീഡിയോയിലുള്ളത്.

Also Read: ഗര്‍ഭിണിയായ സനയെ പിടിച്ച് വലിച്ച് കൊണ്ടുപോയ ഭര്‍ത്താവ്; വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി താരം

ആനയുടെ അടുത്തുനിന്നു ഫോട്ടോ എടുക്കണമെന്ന് നടി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പേടി കാരണം കുറച്ചുമാറി നിന്നാണ് മോക്ഷ ഫോട്ടോ എടുത്തത്. എന്നാല്‍ ഇതിനിടെ ആന പാപ്പാന്‍ തോട്ടിയെടുത്ത് നടിയെ തോണ്ടി വിളിച്ചു. തോണ്ടുന്നത് ആനയാണെന്ന് വിചാരിച്ച മോക്ഷ പേടിച്ചു വിറയ്ക്കുന്നത് വീഡിയോയില്‍ കാണാം.

Also Read: ആദ്യത്തേത് മകന്‍; താന്‍ രണ്ടാമതും ഗര്‍ഭിണി; പാവയെ വിവാഹം ചെയ്ത യുവതിയുടെ വെളിപ്പെടുത്തല്‍

ആനയുടെ അരികില്‍ വന്ന് നിന്നു ഫോട്ടോ എടുത്തുകൊള്ളൂ എന്നു പറയാന്‍ വേണ്ടിയായിരുന്നു പാപ്പാന്‍ തോണ്ടി വിളിച്ചതെങ്കിലും മോക്ഷ തന്നെ തോണ്ടുന്നത് ആനയാണെന്ന് തെറ്റിധരിക്കുകയായിരുന്നു. പിന്നീട് മോക്ഷ തന്നെ ആനയുടെ അരികിലെത്തി ഫോട്ടോയ്ക്കു പോസ് ചെയ്‌യുകയും ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News