‘മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്നു’, മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റ്: കുറിപ്പ് പങ്കുവെച്ച് നവ്യ നായർ

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്നും നവ്യ നായർ സമ്മാനങ്ങൾ സ്വീകരിച്ചു എന്നത് സംബന്ധിച്ച വാർത്തയുടെ പശ്ചാത്തലത്തിൽ വലിയ സൈബർ ആക്രമണങ്ങളാണ് നടി നേരിടേണ്ടി വന്നത്. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന ബന്ധം മാത്രമാണ് തങ്ങൾക്കുണ്ടായിരുന്നതെന്നാണ് നവ്യ നായരുടെ കുടുംബം ഈ വിഷയത്തിൽ പ്രതികരിച്ചത്. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് നബീൻ ബേക്കർ എന്നയാൾ പങ്കുവെച്ച ഒരു കുറിപ്പാണ് നവ്യ നായർ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്.

ALSO READ: മനസ്സറിഞ്ഞ് പ്രാർത്ഥിച്ചിട്ടും വിവാഹം നടന്നില്ല ; ക്ഷേത്രത്തിൽ നിന്നും ശിവലിംഗം മോഷ്ടിച്ച് യുവാവ്

മാധ്യമങ്ങളെ കുറിച്ചും വ്യാജ വാർത്തകൾ കാട്ടുതീ പോലെ പടരുന്നതിന് കുറിച്ചുമാണ് നബീൻ ബേക്കറിന്റെ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറയുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണെന്നും, വാര്‍ത്തകള്‍ കാട്ടു തീ പോലെ പടരുന്നു, കടലിലേക്ക് കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുകയെന്ന് തിരിച്ചറിയണമെന്നും നവ്യ പങ്കുവെച്ച നബീൻ ബേക്കറിന്റെ കുറിപ്പിൽ വ്യക്തമാകുന്നു.

ALSO READ: എയര്‍ ഹോസ്റ്റസിനെ ഫ്‌ലാറ്റില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; വീട്ടുജോലിക്കാരൻ അറസ്റ്റിൽ

നവ്യ നായർ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്

കഴിഞ്ഞ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടററേറ്റ് ഉദ്യോഗസ്ഥര്‍ തന്നെ ആ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാൽ മാധ്യമങ്ങള്‍ അത് പിന്തുടർന്നതോടെ ആ വാര്‍ത്ത മുങ്ങിപ്പോകുകയും ചെയ്തു. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ പൗരന്മാരെ മാനസികമായി കൊല്ലുകയാണ്. വാര്‍ത്തകള്‍ കാട്ടു തീ പോലെ പടരുന്നു. കടലിലേക്ക് കല്ലെറിയുമ്പോള്‍ അതെത്ര ആഴത്തിലേക്കാണ് ചെന്നു വീഴുകയെന്ന് തിരിച്ചറിയണം. വാര്‍ത്തയിലെ ഇരയുടെ പങ്കാളിയും മാതാപിതാക്കളും കുട്ടികളുമൊക്കെ വേദനിപ്പിക്കപ്പെടുന്നതും ഇരയെ സൈബറിടത്തിൽ അപമാനിക്കുന്നതുമൊക്കെ കാണുമ്പോൾ സങ്കടം തോന്നും. പരിതാപകരമാണത്. പ്രത്യേകിച്ച് ഇര സ്ത്രീയാകുമ്പോള്‍.

മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റാണ്. നെല്ലും പതിരും തിരിക്കാതെ വാര്‍ത്ത വരുന്ന നിമിഷത്തില്‍ സുഹൃത്തുക്കളുടെ ഇടയിലും ബന്ധുക്കളുടെ ഇടയിലും ഇര ഒറ്റപ്പെടും. അവരുടെ മന സാന്നിധ്യം തന്നെ നഷ്ടപ്പെടും. ഒരു വാര്‍ത്തയില്‍ കൂടി ഇരയെ കീറിമുറിക്കുമ്പോൾ അതവരുടെ ചുറ്റിനുമുള്ളവരെ കൂടിയാണ് ബാധിക്കുന്നത് എന്നോർക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News