ഷൂട്ടിനിടയിൽ പീഡനം, വാർത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നിത്യ മേനൻ

തമിഴ് സിനിമയുടെ ഷൂട്ടിനിടയില്‍ നടി നിത്യ മേനന് പീഡനം നേരിട്ടുവെന്ന വാർത്തകൾ വ്യാജം. വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച് നടി തന്നെയാണ് വ്യാജപ്രചരണത്തിനെതിരെ രംഗത്തെത്തിയത്. ‘മാധ്യമപ്രവര്‍ത്തകരില്‍ ഒരു വിഭാഗം ഇത്രയും താഴ്ന്നത് സങ്കടകരം, ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, നന്നായിക്കൂടെ’ എന്നാണ് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച് നിത്യ കുറിച്ചത്.

ALSO READ: ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട്‌, സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകി മന്ത്രി

‘വളരെ കുറഞ്ഞ സമയമാണ് നാമെല്ലാവരും ഇവിടെയുള്ളത്. പരസ്പരം എത്രമാത്രം തെറ്റുകള്‍ ചെയ്യുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് ഞാന്‍ ഇന്ന് ചൂണ്ടിക്കാണിക്കുകയാണ്. കാരണം ഉത്തരവാദിത്ത ബോധമുണ്ടായാലേ മോശമായ പെരുമാറ്റം നിര്‍ത്തുകയുള്ളൂ. നല്ല മനുഷ്യരാവുക, ഈ വാര്‍ത്ത പിന്തുടര്‍ന്ന മറ്റുള്ളവരോട് കൂടിയാണ്. #stopfakenews,’ എന്നും സംഭവം വ്യക്തമാക്കിക്കൊണ്ട് മറ്റൊരു പോസ്റ്റില്‍ നിത്യ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News