സാരിയിൽ ഫ്യൂഷൻ പരീക്ഷണവുമായി നടി പാർവ്വതി; വൈറലായി ചിത്രങ്ങൾ

പുതിയ ഫാഷൻ പരീക്ഷണവുമായി നടി പാർവ്വതി തിരുവോത്ത്. സാരിയിൽ ഫ്യൂഷൻ പരീക്ഷണമാണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്. പട്ടുസാരിയെ ബ്ലേസറിനൊപ്പമാണ് താരം സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലെ പട്ടു സാരിയായതിനാൽ മിനിമൽ ആക്സസറീസ് മാത്രമാണ് അണിഞ്ഞിരിക്കുന്നത്.

Also Read: പുള്ളികളോ വെള്ളവരകളോയില്ല; തവിട്ടുനിറത്തില്‍ ജിറാഫ്; ലോകത്ത് ആദ്യം

ഫാഷൻ രംഗത്ത് വളരെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളാണ് താരം നടത്താറുള്ളത്. അതിൽ പലതും സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടാറും വൈറലാകാറുമുണ്ട്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സാംസൺ ലേയാണ് താരത്തെ അണിയിച്ചൊരുക്കിയത്. ഷാഫി ഷക്കീറാണ് ഫോട്ടോ​ഗ്രാഫി. സ്മിജിയാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ‌കഴിഞ്ഞ വർഷം ഇറങ്ങിയ വണ്ടർ വുമണാണ് പാർവതി അവസാനം പുറത്തിറങ്ങിയത്. വിക്രം ചിത്രം തങ്കലാൻ ആണ് പുതിയ ചിത്രം.

Also Read: ദേശീയ ചലച്ചിത്ര പുരസ്‌കാരം; വിജയികളെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News