
തെന്നിന്ത്യന്‍ നടി പാര്‍വതി നായര്‍ വിവാഹിതയായി. ഹൈദരാബാദ് സ്വദേശിയായ ഒരു വ്യവസായിയായ ആഷ്രിത് അശോകാണ് നടിയുടെ വരന്‍. നിരവധി പേരാണ് താരത്തിന് വിവാഹ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
കുറച്ചുകാലമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. ചെന്നൈയില്‍ വെച്ചാണ് പാര്‍വതി നായരുടെ വിവാഹം നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത ബന്ധുക്കളാണ് പാര്‍വതി നായരുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. വൈകാതെ കേരളത്തില്‍ വിവാഹ വിരുന്നുമുണ്ടാകും എന്നും വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.
Also Read : ‘സ്വന്തം സഹോദരിയുടെ സ്ഥാനത്താണ് അദ്ദേഹം എന്നെ കണ്ടത്, പാട്ടുകള്‍ പാടിയാണ് സംസാരം അവസാനിക്കുക’: കെ എസ് ചിത്ര
നേരത്തെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോയ്‌ക്കൊപ്പം എഴുതിയ മനോഹരമായ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും നിങ്ങള്‍ എന്നോടൊപ്പം നിന്നു. ഇന്ന്, സ്‌നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാന്‍ ഞാന്‍ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും പറയുന്നു പാര്‍വതി നായര്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

