കരിയര്‍ ബെസ്റ്റ് ചോയ്‌സ് ആയിരുന്നു അത്, പക്ഷെ ആ കഥാപാത്രം തെരഞ്ഞെടുത്തതില്‍ സന്തോഷവതി ആയിരുന്നില്ല: രമ്യ കൃഷ്ണന്‍

ചില വേഷങ്ങളോട് എനിക്ക് നോ പറയാന്‍ പറ്റില്ലായിരുന്നുവെന്ന് തുറന്നുപറഞ്ഞ് നടി രമ്യ കൃഷ്ണന്‍. അത് ചിലപ്പോഴൊക്കെ പോസിറ്റീവായി തന്നെ വന്നിട്ടുമുണ്ടെന്നും അത്തരത്തില്‍ ഒന്നായിരുന്നു
പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രമെന്ന് രമ്യ പറഞ്ഞു.

പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രം ചെയ്തപ്പോള്‍ താന്‍ അത്ര സന്തോഷവതി ആയിരുന്നില്ല. തന്റേത് ഒരു അഹങ്കാരിയായ കഥാപാത്രം ആയിരുന്നെന്നും നടി സൗന്ദര്യയുടെ മുഖത്ത് ചവിട്ടുന്ന സീന്‍ വരെ ഉണ്ടായിരുന്നെന്നും രമ്യ പറഞ്ഞു.

നെഗറ്റീവ് റോള്‍ ആണെങ്കില്‍കൂടിയും എങ്ങനെയാണ് പടയപ്പ പോലെയൊരു സിനിമയിലെ കഥാപാത്രത്തോട് ഞാന്‍ നോ പറയുകയെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘ചില വേഷങ്ങളോട് എനിക്ക് നോ പറയാന്‍ പറ്റില്ലായിരുന്നു. അത് ചിലപ്പോഴൊക്കെ പോസിറ്റീവായി തന്നെ വന്നിട്ടുമുണ്ട്. നെഗറ്റീവ് റോള്‍ ആണെങ്കില്‍കൂടിയും എങ്ങനെയാണ് പടയപ്പ പോലെയൊരു സിനിമയിലെ കഥാപാത്രത്തോട് ഞാന്‍ നോ പറയുക?

ഞാന്‍ സൗന്ദര്യയ്‌ക്കൊക്കെ തുല്യമാണ് അതുകൊണ്ട് നെഗറ്റീവ് റോളുകള്‍ ഒന്നും ചെയ്യില്ലെന്ന് എങ്ങനെയാണ് ഞാന്‍ പറയുക? അന്നൊക്കെ വില്ലന്‍ കഥാപാത്രങ്ങള്‍ നായകനേക്കാള്‍ അല്ലെങ്കില്‍ നായികയേക്കാള്‍ ഒരു സ്റ്റെപ്പ് താഴെയാണെന്നാണ് കരുതിയിരുന്നത്. ‘വില്ലന്‍’ എന്ന് പറയുന്നതുപോലെ സ്ത്രീകള്‍ ‘വില്ലി’ ആയിരുന്നു (ചിരിക്കുന്നു). എനിക്ക് അത്തരം കഥാപാത്രങ്ങളോട് നോ പറയാന്‍ പറ്റുകയുമില്ല ഞാന്‍ നോ പറയുകയുമില്ല, അതുപോലുള്ള സിനിമകളാണ് വേണ്ടത്. നെഗറ്റിവ് റോളുകള്‍ എനിക്ക് വര്‍ക്കാകുമോ എന്നൊന്നും അറിയിലായിരുന്നു പക്ഷെ അന്ന് ആ കഥാപാത്രം എനിക്ക് ആവശ്യമായിരുന്നു.

ഫസ്റ്റ് ഹീറോയിനോ അല്ലെങ്കില്‍ സെക്കന്‍ഡ് ഹീറോയിനോ എന്നൊന്നും അന്നെനിക്കില്ലായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ രജിനിയുടെ ചിത്രത്തിന്റെ ഭാഗമാകുക എന്നുള്ളതായിരുന്നു എന്റെ ലക്ഷ്യം. അതെന്റെ കരിയര്‍ ചോയ്‌സ് ആയിരുന്നു. ആളുകള്‍ എന്നെ ശ്രദ്ധിക്കണം, അതൊരു വലിയ ചിത്രം ആയിരുന്നല്ലോ, അതുകൊണ്ട് ഞാന്‍ അതുപോലൊരു തീരുമാനം എടുത്തു. ഭാഗ്യവശാല്‍ അത് വര്‍ക്കായി. എന്റെ കരിയറിലെ ബെസ്റ്റ് ചോയ്‌സ് ആയിരുന്നു അത്.

പക്ഷെ ആ കഥാപാത്രം തെരഞ്ഞെടുത്തതില്‍ ഞാന്‍ അത്ര സന്തോഷവതി ആയിരുന്നില്ല. എന്റെ കാല് സൗന്ദര്യയുടെ മുഖത്ത് വെക്കുന്ന സീന്‍, ‘വയസാനാലും ഉങ്കളുടെ സ്‌റ്റൈല്‍ ഉന്ന വിട്ട് പോകലെ’ എന്ന ഡയലോഗെല്ലാം അഹങ്കാരത്തിന്റെ അങ്ങേയറ്റമാണ്. നീലാംബരി എന്ന കഥാപാത്രം തന്നെ അഹങ്കാരത്തിന്റെ പ്രതീകമായിരുന്നു.

ദൈവമേ ഞാന്‍ ഇതൊക്കെ എങ്ങനെ ചെയ്യും എന്നൊക്കെ അന്ന് എന്റെ തലയിലൂടെ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. റിലീസിന് ശേഷം അത് വര്‍ക്കായി എന്നറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. അതെനിക്ക് പോസിറ്റിവായ അനുഭവം ആയിരുന്നു,’ രമ്യ കൃഷ്ണന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News