
യഥാര്‍ഥ കാശ്മീര്‍ ഫയലുമായി നടി രോഹിണിയുടെ ഏകാങ്ക നാടകം. അർധ വിധവകള്‍ക്ക് വേണ്ടി പോരാടുന്ന പര്‍വീണ അഹങ്കറുടെയും കത്വ പീഡന കൊലപാതക കേസിലെ ഇരയുടെയും സംഭവകഥ മാത്രമല്ലിത്. കാശ്മീരില്‍ കാണാതാവുകയോ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയോ ചെയ്ത തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് എന്ത് സംഭവിച്ചു എന്നറിയാതെ അനിശ്ചിതത്വത്തിലായ സ്ത്രീകളുടെ ചിത്രീകരണത്തോടെ തുടങ്ങുന്ന നാടകം, വലിയ ചോദ്യങ്ങള്‍ നമുക്ക് മുന്നില്‍ സംവിധായകന്‍ പ്രളയന്‍ രോഹിണിയിലൂടെ ഉയര്‍ത്തുന്നു.
തൊട്ടുകൂടായ്മയുടെയും ജാതിവെറിയുടെയും സ്‌കിറ്റുകളും സംവിധായകന്‍ പ്രളയന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നിന്നെത്തിയ ടീം ഇന്ന് പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സാംസ്കാരിക പരിപാടികളിൽ അവതരിപ്പിക്കും. ഫെഡറല്‍ മൂല്യങ്ങള്‍ നശിപ്പിക്കപ്പെടുകയും സംസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ജനാധിപത്യം കീറിമുറിക്കപ്പെടുകയും ചെയ്ത ഒരു നാടിന്റെ ദുരന്തത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കുന്ന ഒരു ഏകാങ്ക നാടക പ്രകടനമാണ് ഹാഫ് വിഡോസ്.
Read Also: വിധി തളർത്താത്ത പോരാട്ടവീര്യങ്ങൾ; പാർട്ടി കോൺഗ്രസിൽ ആവേശവും പ്രചോദനവുമായി ഈ മനുഷ്യൻ
മനുഷ്യപുത്രന്‍, സാ.വിജയലഷ്മി, കാവിന്‍മലര്‍, മായ ആഞ്ചലോ എന്നിവരുടെ കവിതകളില്‍ നിന്നും എ.കരിന്റെ ചെറുകഥയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഈ നാടകം. അമല മോഹന്‍ വോക്കല്‍ സപ്പോര്‍ട്ട്. ഡിജിറ്റല്‍ ശബ്ദ-ദൃശ്യ ഏകോപനം: ശരണ്‍ സന്തോഷ്, അര്‍ഷാദ്, കാവിന്‍മലര്‍ 15 ഓളം കലകാരന്മാരുടെ പ്രയത്‌നവും ഇതിന് പിന്നിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

