മണിച്ചേട്ടൻ്റെ നായികയാവുന്നതില്‍ പ്രശ്‌നമുണ്ടോ എന്ന് ചോദിച്ചു? ആളുകള്‍ ഇങ്ങനെയൊക്കെ പറയുമോ? സാധിക വേണുഗോപാൽ

കലാഭവൻ മണിക്കൊപ്പം അഭിനയിക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നുവെന്ന് നടി സാധിക വേണുഗോപാൽ. അതുകൊണ്ടാണ് എം എല്‍ എ മണിയിലെ നായികാ കഥാപാത്രം തനിക്ക് കിട്ടിയതെന്നും, മണിച്ചേട്ടനെ പോലെ ഒരു ആക്ടറിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടിയത് തന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സാധിക പറഞ്ഞു.

ALSO READ: വാര്‍ത്തക്ക് പിന്നില്‍ ഗൂഢ ലക്ഷ്യം: മന്ത്രി അഹമ്മദ് ദേവർകോവിൽ

സാധിക പറഞ്ഞത്

മണിച്ചേട്ടനൊപ്പം അഭിനയിക്കാന്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടായിരുന്നതുകൊണ്ടാണ് എം എല്‍ എ മണിയിലെ നായികാ കഥാപാത്രം എനിക്ക് കിട്ടിയത്. മണിച്ചേട്ടനാണ് നായകന്‍, എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് വിളിച്ചപ്പോള്‍ ചോദിച്ചിരുന്നു. എന്താ പ്രശ്‌നം എനിക്ക് സന്തോഷമേയുള്ളൂ എന്നാണ് പറഞ്ഞത്. എനിക്ക് ഒരു ചാന്‍സ് കിട്ടുകയല്ലേ. പിന്നെ മണിച്ചേട്ടനെ പോലെ ഒരു ആക്ടറിന്റെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടുക എന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ ഭാഗ്യമാണ്. കാരണം ഞാന്‍ സിനിമയിലേക്ക് അന്ന് അങ്ങനെ എത്തിയിട്ടുമില്ല. ഞാന്‍ കണ്ട ബ്രില്യന്റായ ആക്ടറാണ് മണിച്ചേട്ടന്‍. ഡാന്‍സിന് ഡാന്‍സ്, പാട്ടിന് പാട്ട്, എന്തിനാണെങ്കിലും ഓള്‍ ഇന്‍ ഓളാണ്. പുള്ളീടെ ഒരുപാട് സിനിമകള്‍ കണ്ട വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നതില്‍ എനിക്ക് സന്തോഷമായിരുന്നു.

ALSO READ: മമ്മൂക്കയും ദുൽഖറും മലയാള സിനിമയുടെ ഭാഗ്യം, ഇതെൻ്റെ ഹൃദയത്തില്‍ നിന്നാണ് പറയുന്നത്: ഐശ്വര്യ ലക്ഷ്‌മി

നായികയാവാന്‍ എനിക്ക് അങ്ങനെ അവസരങ്ങള്‍ ലഭിക്കാറില്ല. ഈ സിനിമയിലേക്ക് വിളിച്ച് മണിച്ചേട്ടന്റെ നായികയാവുന്നതില്‍ പ്രശ്‌നമുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുമോ എന്ന് ഞാനും ആലോചിക്കുന്നത്. ഈ പ്രൊഫഷനില്‍ നില്‍ക്കുമ്പോള്‍ ആക്ട് ചെയ്യുക എന്നുള്ളതാണല്ലോ. ഓപ്പോസിറ്റ് നില്‍ക്കുന്ന വ്യക്തി ഇന്ന ആളാണ് എന്ന് പറയുമ്പോള്‍ ഞാന്‍ അഭിനയിക്കില്ല എന്ന് പറയുന്നതെങ്ങനെയാണെന്ന് അന്ന് ചിന്തിച്ചിട്ടുണ്ട്. ആരാണ് നോ പറഞ്ഞതെന്ന് പിന്നെ ഞാന്‍ അന്വേഷിച്ചില്ല. എനിക്ക് തന്ന ജോലി എന്താണോ അവിടെ പോവുക, അത് ചെയ്യുക, തിരിച്ചുവരുക. സിനിമയില്‍ ഇപ്പോഴും സൗഹൃദങ്ങളില്ലാത്ത വ്യക്തിയാണ് ഞാന്‍. എന്നോട് ചിലര്‍ മറ്റ് സെലിബ്രിറ്റികളുടെ നമ്പര്‍ ചോദിക്കാറുണ്ട്. അപ്പോള്‍ കാണുന്ന ആളുകളോട് ഒരു ഇഷ്ടം തോന്നുന്നതല്ലാതെ പിന്നീട് അതൊരു സൗഹൃദമായി നിലനിര്‍ത്താന്‍ തോന്നിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News