‘ആ മലയാള നടന്‍ ഒരു ഐക്കോണിക് ഫിഗറാണ്, അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്, കുറച്ചുപോലും മാറിയിട്ടേ ഇല്ല’: സിമ്രാന്‍

മലയാളത്തിലും ഒരുപാട് ആരാധകരുള്ള നടിയാണ് സിമ്രാന്‍. നിരവധി സിനിമകളിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് നടി സിമ്രാന്‍.

മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ ഒരേ ഒരു സിനിമയാണ് ചെയ്തതെന്നും ഇന്ദ്രപ്രസ്ഥം ആയിരുന്നു ആ ചിത്രമെന്നും താരം പറഞ്ഞു. ഒരു തമിഴ് ചാനലില്‍ സംസാരിക്കുകയായിരുന്നു നടി. ഒരു ഐക്കോണിക് ഫിഗറാണ് മമ്മൂട്ടി. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്. കുറച്ചുപോലും മാറിയിട്ടേ ഇല്ല എന്നും താരം പറഞ്ഞു.

Also Read : ‘മക്കളായ പ്രണവും വിസ്മയയും ആരാധനയോടെ നോക്കിയ സിനിമ അതായിരുന്നു’: തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

‘മമ്മൂട്ടി സാറിന്റെ കൂടെ ഞാന്‍ ഒരേ ഒരു സിനിമയാണ് ചെയ്തത്. ഇന്ദ്രപ്രസ്ഥം. അത് ഇവിടെ തമിഴ്നാട്ടില്‍ റിലീസ് ചെയ്യുമ്പോള്‍ ഡല്‍ഹി ദര്‍ബാര്‍ എന്നായിരുന്നു പേര്. അതിന്റെ മ്യൂസിക് ഡയറക്ടര്‍ വിദ്യാസാഗര്‍ ആയിരുന്നു. ഞാന്‍ ആ സിനിമയില്‍ മമ്മൂട്ടി സാറിന്റെ പെയര്‍ അല്ലായിരുന്നു. നല്ല രണ്ട് പാട്ടുകളുണ്ട് ആ പടത്തില്‍. വിദ്യാസാഗര്‍ സാറിന്റെ സംഗീതം അടിപൊളിയാണ്. അതായിരുന്നു എന്റെ ആദ്യത്തെ സൗത്ത് ഇന്ത്യന്‍ മൂവി. തമിഴിന് മുമ്പ് ഞാന്‍ ചെയ്തത് ഇന്ദ്രപ്രസ്ഥമാണ്. അതിന് ശേഷമാണ് തമിഴില്‍ നേരുക്ക് നേര്‍ ചെയ്തത്. മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കോണിക് ഫിഗറാണ്. അദ്ദേഹം ഇപ്പോഴും അങ്ങനെ തന്നെയാണ്. കുറച്ചുപോലും മാറിയിട്ടേ ഇല്ല,’ സിമ്രാന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News