ഇന്റിമേറ്റ് രംഗങ്ങൾ അവതരിപ്പിക്കുന്നതിന് പുരുഷ അഭിനേതാക്കളെ ആരും വിമർശിക്കാറില്ല; നടി തമന്ന

പുതിയതായി ഇറങ്ങിയ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളിൽ വിവാദത്തിലായതിന് പിന്നാലെ മറുപടിയുമായി നദി തമന്ന. വെബ് സീരീസായ ജീ കർദാ, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഓ.ടി.ടി റിലീസായെത്തിയ ലസ്റ്റ് സ്റ്റോറീസ് 2 എന്നീ ചിത്രങ്ങളിലെ നായകനുമൊത്തുള്ള ഇന്റിമേറ്റ് രം​ഗങ്ങളാണ് തമന്നയ്ക്കെതിരെ വിമർശനമുയരാൻ കാരണം. ഇതിൽ ലസ്റ്റ് സ്റ്റോറീസ് 2-ൽ കാമുകനായ വിജയ് വർമയ്ക്കൊപ്പമായിരുന്നു വിവാദരം​ഗം. മോശം മാനസികാവസ്ഥയുള്ള ആളുകളാണ് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്ന് ബർഖാ ദത്തുമായുള്ള അഭിമുഖത്തിൽ തമന്ന പറഞ്ഞു.

ഇന്റിമേറ്റ് രംഗങ്ങൾ അവതരിപ്പിക്കുന്നതിന് പുരുഷ അഭിനേതാക്കളെ ആരും വിമർശിക്കാറില്ല. എന്നാൽ ഇതേ രം​ഗം ഒരു നടിയാണ് ചെയ്യുന്നതെങ്കിൽ ആളുകൾ അവളെ വിലയിരുത്താൻ സമയം പാഴാക്കാറില്ല. എല്ലാത്തരം റോളുകളും ചെയ്ത് കരിയറിൽ വളരണമെന്നാണ് ആ​ഗ്രഹിക്കുന്നത്. ഒരു വെബ്സീരീസിലെ രം​ഗത്തിന്റെ പേരിൽ ഈ രീതിയിലുള്ള വിമർശനം പ്രതീക്ഷിച്ചില്ല – തമന്ന പറഞ്ഞു.

also read; സ്വര്‍ണമാല വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തി; മാലയുമായി കടന്ന് കളഞ്ഞ് യുവാവ്

അതോടൊപ്പം സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് ആളുകൾ സ്ത്രീവിരുദ്ധമായ കാര്യങ്ങൾ എഴുതുന്നത് ശ്രദ്ധയിൽപ്പെട്ടതായി തമന്ന വെളിപ്പെടുത്തി. ആ രം​ഗങ്ങളുടെ പേരിൽ ആളുകൾ തന്നെ ധാർമ്മികമായി വിലയിരുത്തുന്നു എന്നറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും നടി പറഞ്ഞു. ഈ കാലത്തും ഇതുപോലെ ചിന്താഗതിയുള്ളവരുണ്ടെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും തമന്ന പറഞ്ഞു.

also read; വധു അതിഥികളെ ചുംബിച്ചു, വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചു; വരൻ വിവാഹത്തില്‍ നിന്ന് പിന്മാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here