എന്നെ കൊല്ലാതെ വിട്ടതാണ് നല്ല കാര്യം, അതിന് എനിക്ക് ഒരുപാട് നന്ദിയുണ്ടെന്ന് തൃഷ

തെന്നിന്ത്യൻ സിനിമാ ചരിത്രത്തിൽ വലിയ വിജയം സമ്മാനിച്ച ലോകേഷ് കനകരാജ് ചിത്രമാണ് ലിയോ. ബോക്സോഫീസിൽ ആഴ്ചകൾ കൊണ്ട് തന്നെ വലിയ നേട്ടമാണ് സിനിമ ഉണ്ടാക്കിയത്. ഇപ്പോഴിതാ ലിയോയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നായികയായ തൃഷ.

ALSO READ: പുല്‍പ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റില്‍

ലിയോയിൽ തന്നെ കൊല്ലാതെ വിട്ടതിന് നന്ദിയുണ്ടെന്നാണ് തൃഷ പറഞ്ഞത്. ലോകേഷ് കനകരാജ് ചിത്രത്തിൽ പൊതുവെ സ്ത്രീകളെല്ലാം കൊല്ലപ്പെടുന്നുവെന്ന വിമർശനങ്ങൾ ഉണ്ടായിരുന്നു. ഇതിനാണ് തൃഷ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. ‘ലിയോയിലെ സത്യ എന്ന കഥാപാത്രം തന്നതിൽ എനിക്ക് ലോകേഷിനോട്‌ നന്ദിയുണ്ട്. ലിയോയിൽ എന്നെ കൊല്ലാതെ വിട്ടതാണ് നല്ല കാര്യം. അതിനും എനിക്ക് ഒരുപാട് നന്ദിയുണ്ട് ലോകേഷ്’, പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൃഷ പറഞ്ഞു.

ALSO READ: വിജയത്തിന് പിന്നിൽ ഭാര്യയെന്ന് ആരാധകർ; മാക്‌സ്‌വെല്ലിന്റെ പ്രകടനത്തില്‍ വികാരാധീനയായി ഭാര്യയുടെ പോസ്റ്റ്

‘ലിയോ ഇത്ര വലിയ വിജയമാവാൻ കാരണം പ്രേക്ഷകർ ഓരോരുത്തരുമാണ്. ലിയോയുടെ ഷൂട്ടിങ് ദിവസങ്ങൾ ഞാൻ എന്നും ഓർത്തിരിക്കും. ഒരു വെക്കേഷൻ പോലെ ആയിരുന്നു എനിക്ക് ലിയോ. ഞാൻ ഒരുപാട് സക്സസ്ഫുളായിട്ടുള്ള സംവിധായകരോടൊപ്പം വർക്ക്‌ ചെയ്തിട്ടുണ്ട്. അവർക്ക് എല്ലാം അവരുടേതായ രീതികളുണ്ട്. എല്ലാവരും വ്യത്യസ്തരാണ്. ലോകേഷും അങ്ങനെയൊരു സംവിധായകനാണ്. ലോകേഷിന് ഒരു വ്യത്യസ്ത രീതിയുണ്ട്. ലോകേഷിന്റെ മാത്രം മാജിക്കായ എൽ.സി. യു വിലേക്ക് വിളിച്ചതിൽ, അതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ലിയോ എനിക്കൊരു നല്ല അനുഭവമായിരുന്നു’, തൃഷ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here