നിര്‍മാതാവുമായുള്ള വിവാഹം: “നിങ്ങളാരാണെന്ന് നിങ്ങള്‍ക്കറിയാം”, ശാന്തരായിരിക്കണമെന്ന് തൃഷ

മലയാളി നിർമാതാവുമായി വിവാഹിതയാകുന്നുവെന്ന വാർത്തയിൽ പ്രതികരിച്ച് നടി തൃഷ. ‘‘ഡിയർ, നിങ്ങൾ ആരാണെന്നും നിങ്ങളുടെ ടീം ആരാണെന്നും നിങ്ങൾക്ക് അറിയാം. ശാന്തരായിരുന്ന് വ്യാജ പ്രചരണങ്ങള്‍ അവസാനിപ്പിക്കൂ എന്നാണ് തൃഷ എക്സ് പ്ലാറ്റ്ഫോമിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണെന്നുള്ളതിനെ കുറിച്ച് തൃഷയ്ക്ക് വ്യക്തതയുണ്ടെന്നുള്ള സൂചന പ്രതികരണത്തിലുണ്ട്. ഒരു കേന്ദ്രത്തിനെ സൂചിപ്പിക്കുന്ന തരത്തിലാണ് പ്രതികരണം വന്നിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

2015ൽ വ്യവസായിയായ വരുൺ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. വരുൺ നിർമിക്കുന്ന ഒരു സിനിമയിൽ നിന്നും തൃഷ പിൻവാങ്ങുകയും ചെയ്തു.

ALSO READ: കൊല്ലത്ത് മദ്യത്തിന് പകരം കോള നൽകി മദ്യപാനികളെ പറ്റിച്ചു; ഒരാൾ പിടിയിൽ

ദളപതി വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ  ചിത്രത്തിന്‍റെ പ്രമോഷൻ തിരക്കുകൾക്കിടയിലാണ് നടിയുടെ പോസ്റ്റ്. ചിത്രത്തില്‍ തൃഷയാണ് നായിക. ഒക്ടോബർ 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും.  അരുൺ വസീഗരൻ സംവിധാനം ചെയ്യുന്ന ദ് റോഡ് എന്ന തമിഴ് ചിത്രമാണ് നടിയുടെ പുതിയ റിലീസ്. ഒക്ടോബർ ആറിന് ചിത്രം ബിഗ് സ്‌ക്രീനിൽ എത്തും. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ റാം, ടൊവിനോ തോമസിന്റെ ഐഡന്റിറ്റി എന്നിവയാണ് തൃഷയുടെ പുതിയ പ്രോജക്ടുകൾ.

ALSO READ: “മകള്‍ ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു, അവള്‍ക്കൊപ്പം ഞാനും മരിച്ചു” വികാരാധീനനായി വിജയ് ആന്‍റണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News