ക്രൂരത കാണിക്കുന്ന വില്ലത്തിയായി അഭിനയിക്കാന്‍ ആഗ്രഹം: വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്ന് ഉര്‍വശി

എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്ന് മലയാളികളുടെ പ്രിയ താരം ഉര്‍വശി. വില്ലന്‍ എന്ന നമ്മുടെ കോണ്‍സെപ്റ്റ് തന്നെ അത് പുരുഷനായിരിക്കണം. അത് നായകന് ഇടിക്കാന്‍ പാകത്തിലുള്ള ആളായിരിക്കണം.

വില്ലന്‍ കഥാപാത്രത്തിലേക്ക് സ്ത്രീകള്‍ വരുമ്പോള്‍ അവര്‍ ചെയ്യില്ല എന്നുള്ളതാണോ അല്ലെങ്കില്‍ ഒരു സ്ത്രീയും അങ്ങനെ ചെയ്യില്ല, ഇത്രയും ക്രൂരത കാണിക്കുന്ന വില്ലത്തിയാകാന്‍ കഴിയില്ലെന്നതു കൊണ്ടാണോയെന്ന് അറിയില്ല.

മാക്സിമം കുടുംബത്തിനകത്ത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ അല്ലാതെ അത്തരത്തിലൊരു ക്യാരക്ടര്‍ വന്നാല്‍ ചെയ്യാന്‍ അത്രയും താല്‍പര്യമുണ്ടെന്ന് ഉര്‍വശി ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. വില്ലന്‍ എന്ന നമ്മുടെ കോണ്‍സെപ്റ്റ് തന്നെ അത് പുരുഷനായിരിക്കണം. അത് നായകന് ഇടിക്കാന്‍ പാകത്തിലുള്ള ആളായിരിക്കണം. പണ്ട് ഭയങ്കര ശബ്ദം ഒക്കെ വേണം. ബേബി അങ്കിളിനെയും ജോസ് പ്രകാശ് സാറിനെയുമൊക്കെ പലരും കളിയാക്കാറുണ്ട്. മിസ്റ്റര്‍ പെരേര എന്നതൊക്കെ കേട്ട് ഞാനടക്കം കളിയാക്കാറുണ്ട്.

വില്ലന്‍ കഥാപാത്രത്തിലേക്ക് സ്ത്രീകള്‍ വരുമ്പോള്‍ അവര്‍ ചെയ്യില്ല എന്നുള്ളതാണോ അല്ലെങ്കില്‍ ഒരു സ്ത്രീയും അങ്ങനെ ചെയ്യില്ല, ഇത്രയും ക്രൂരത കാണിക്കുന്ന വില്ലത്തിയാകാന്‍ കഴിയില്ലെന്നതു കൊണ്ടാണോയെന്ന് അറിയില്ല. മാക്സിമം കുടുംബത്തിനകത്ത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ അല്ലാതെ അത്തരത്തിലൊരു ക്യാരക്ടര്‍ വന്നാല്‍ ചെയ്യാന്‍ അത്രയും താല്‍പര്യമുണ്ട്.

സ്ത്രീധനത്തില്‍, അമ്മായിഅമ്മയും നാത്തൂന്‍ പോരും ഒക്കെ എടുക്കുന്ന സമയത്ത് കരയുന്ന ക്യാരക്ടര്‍ ആണ് ചെയ്തതെന്നുണ്ടെങ്കില്‍, അതേ പെയര്‍ തന്നെ ഭാര്യ എന്ന് പറയുന്ന സിനിമയില്‍ ആ കുടുംബത്തില്‍ വഴക്കുണ്ടാക്കി, വേറെ വീട് എടുത്ത് താമസിക്കുകയൊക്കെ ചെയ്യുന്ന ക്യാരക്ടര്‍ ആണ്. അപ്പോള്‍ അത്തരം ക്യാരക്ടേഴ്സിന്റെ എലമെന്റ്സ് ചെയ്തിട്ടുണ്ട്.

പിന്നെ ഇന്ത്യന്‍ സിനിമയില്‍ തന്നെ നോക്കിയാല്‍ വില്ലത്തിയായിട്ട് മംമ്ത മോഹന്‍ദാസ് ഭ്രമം എന്ന സിനിമയില്‍ ചെയ്തിട്ടുണ്ട്. അതിനകത്ത് നോക്കിയാല്‍ ശരിക്കും അങ്ങനെ വന്നിട്ടുണ്ട്, എനിക്ക് പേടിയായി കണ്ടിട്ട്. അങ്ങനെയുള്ള റോളുകള്‍ ഞാന്‍ ചെയ്തിട്ടില്ല,’ ഉര്‍വശി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News