‘പൃഥ്വിരാജിന്റെ ആ കഥാപാത്രം എന്നെ ശെരിക്കും ഞെട്ടിച്ചു’; തുറന്നുപറഞ്ഞ് നടി ഉര്‍വശി

തനിക്ക് ഇഷ്ടപ്പെട്ട നടന്‍ ആരാണെന്ന് തുറന്നുപറഞ്ഞ് നടി ഉര്‍വശി. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഇഷ്ടനായകന്‍ ആരാണെന്ന് ചോദിച്ചാല്‍, ഒരുപാട് പേരുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നത്.

എന്നാല്‍ എക്കാലത്തെയും എന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. ഒരു നായകനെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്. അതുകഴിഞ്ഞാല്‍ തിലകനും നെടുമുടി വേണുവുമാണ് എന്റെ ഇഷ്ടനടന്മാര്‍.

പൃഥ്വിരാജ്, ഫഹദ്, ദുല്‍ഖര്‍, ടൊവിനോ, നിവിന്‍ തുടങ്ങിയ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നടന്മാരാണ്. പിന്നെ അയ്യപ്പനും കോശിയിലെ പൃഥ്വിരാജ് ചെയ്ത കഥാപാത്രം എന്നെ ശരിക്കും ഞെട്ടിച്ചിരുന്നു.

Also Read ; അക്കൗണ്ട് എന്‍റേതാണ് പക്ഷേ പോസ്റ്റുകള്‍ എന്‍റേതല്ല, അത് നിങ്ങള്‍ ശ്രദ്ധിക്കരുത്; വന്‍ വെളിപ്പെടുത്തലുമായി തൃഷ

‘ഇഷ്ടനായകന്‍ ആരാണെന്ന് ചോദിച്ചാല്‍, ഒരുപാട് പേരുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും തന്നെയാണ് ആദ്യമായി മനസിലേക്ക് വരുന്നത്. എന്നാല്‍ എക്കാലത്തെയും എന്റെ ഇഷ്ടനടന്‍ ഭരത് ഗോപിയാണ്. ഒരു നായകനെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മുഖമാണ്.

അതുകഴിഞ്ഞാല്‍ തിലകനും നെടുമുടി വേണുവുമാണ് എന്റെ ഇഷ്ടനടന്മാര്‍. ഇന്നത്തെ തലമുറയിലുള്ള പൃഥ്വിരാജ്, ഫഹദ്, ദുല്‍ഖര്‍, ടൊവിനോ, നിവിന്‍ തുടങ്ങിയ എല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന നടന്മാരാണ്. പിന്നെ അയ്യപ്പനും കോശിയിലെ പൃഥ്വിരാജ് ചെയ്ത കഥാപാത്രം എന്നെ ശരിക്കും ഞെട്ടിച്ചിരുന്നു.

താന്‍ ഏറ്റവും അധികം ആരാധിക്കുന്ന നടിമാര്‍ ആരാണെന്ന ചോദ്യത്തിനും നടി അഭിമുഖത്തില്‍ മറുപടി നല്‍കി. സിനിമാ നടിമാരെ മൊത്തത്തില്‍ വളരെ മോശമായി സമൂഹം കണ്ടിരുന്ന സമയത്ത് പൊരുതി നിന്ന് അഭിനയിച്ച നിരവധി നടിമാരുണ്ടെന്നും അവരെല്ലാവരോടും തനിക്ക് മനസില്‍ വലിയ ആദരവാണെന്നും ഉര്‍വശി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News