ആറാട്ട് അണ്ണനെതിരെ നടി ഉഷ; ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി

സമൂഹമാധ്യമങ്ങളില്‍ കൂടി സിനിമ റിവ്യൂ പറഞ്ഞ് വൈറലായ ആറാട്ട് അണ്ണനെന്ന് അറിയപ്പെടുന്ന സന്തോഷ് വര്‍ക്ക് എതിരെ പരാതി നല്‍കി നടി ഉഷ. സിനിമ നടികളില്‍ മിക്കവരും വേശ്യകളാണെന്ന പരാമര്‍ശമാണ് ഇയാള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്.

ALSO READ: ഷിംല കരാർ മരവിപ്പിച്ചേക്കും; വാഗാ അതിർത്തി അടക്കാൻ നീക്കവുമായി പാകിസ്ഥാൻ: നയതന്ത്ര യുദ്ധം കടുക്കുന്നു

കഴിഞ്ഞ നാല്‍പത് വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തനിക്ക് ഇത് മാനസിക വിഷമത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടിയാണ് ഉഷ ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് സന്തോഷ് വര്‍ക്കിയുടെ പോസ്റ്റെന്നും ഒരു നടി എന്ന നിലയില്‍ തനിക്ക് ഇത് അപമാനം ഉണ്ടാക്കിയതായും പരാതിയില്‍ ഉഷ ചൂണ്ടിക്കാട്ടി.

ALSO READ: അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കണം; ആലപ്പുഴ പോർട്ട്  ഓഫീസിനു മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി അംഗീകൃത ഹൗസ് ബോട്ട് ഉടമകൾ

ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന നടികളെ മുഴുവന്‍ അവഹേളിക്കുന്ന തരത്തില്‍ സന്തോഷ് വര്‍ക്കി എന്ന ആറാട്ട് അണ്ണന്‍ നടത്തിയ ഈ പ്രവര്‍ത്തിക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും നടി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News