
മലയാളത്തിലെ എക്കാലത്തേയും എവർഗ്രീൻ ചിത്രമാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വൻ താരനിര അഭിനയിച്ച ഫാസിൽ ചിത്രം റിറീലീസ് ചെയ്തപ്പോഴും ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. 1993ല്‍ പുറത്തിറങ്ങിയ ചിത്രം മലയാള സിനിമയിലെ ക്ലാസിക്ക് ചിത്രമായാണ് കരുതപ്പെടുന്നത്.
ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയത് വിനയ പ്രസാദായിരുന്നു. ശ്രീദേവി എന്ന കഥാപാത്ര അവതരിപ്പിച്ച നടി തനിക്ക് സെറ്റിൽ വെച്ചുണ്ടായ അനുഭവത്തെ പറ്റിയാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
സെറ്റില്‍ പുതിയതായി വന്ന ആര്‍ട്ടിസ്റ്റാണ് താൻ എന്ന് തോന്നാതിരുന്നത് ശോഭനയുടെ അത്തരത്തിലുള്ള സ്വീകരണം കൊണ്ടാണെന്നും വിനയ പ്രസാദ് കൂട്ടിച്ചേർത്തു.
Also Read: മോഹൻലാൽ – മമ്മൂട്ടി ചിത്രത്തിന്റെ പേര്: രഹസ്യം പരസ്യമാക്കി ശ്രീലങ്കൻ ടൂറിസം പേജ്
ശോഭനയുടെ ആ വെല്‍ക്കമിങ് താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും അത് പുതുതായി സെറ്റിൽ എത്തുന്നവർക്ക് ഒരു പുതിയ സ്ഥലത്താണ് എന്ന ഫീൽ വരില്ലെന്നും വിനയ പ്രസാദ് കൂട്ടിച്ചേർത്തു. കൂടാതെ അന്നു മുതൽ പുതിയ ഒരു ആര്‍ട്ടിസ്റ്റ് നമ്മുടെ സെറ്റില്‍ വന്നാല്‍ ഞാന്‍ തീര്‍ച്ചയായിട്ടും ഒരു നല്ല വെല്‍ക്കമിങ് കൊടുക്കുമെന്നും വിനയ പ്രസാദ് കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here