ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം വഹീദ റഹ്മാന്

ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടി വഹീദ റഹ്മാന്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവനകൾക്കാണ് പുരസ്കാകാരം. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അഞ്ചു പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തിൽ പ്യാസ, സാഹിബ് ബീബി ഓർ ഗുലാം, ഗൈഡ് തുടങ്ങി 90 ലധികം സിനിമകളിൽ അഭിനയിച്ചു. 1955ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയായിരുന്നു അരങ്ങേറ്റം. ദേശീയ ചലച്ചിത്ര പുരസ്കാരം, പദ്മശ്രീ, പദ്മഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

Also Read; ഗോശാല വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി; ഓടുന്ന കാറിൽ പതിനാറുകാരിക്ക് ക്രൂരപീഡനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News