ദ​ക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമ്മാണ കേന്ദ്രം മധ്യപ്രദേശിൽ; 2500 കോടിയുടെ പദ്ധതിയുമായി അദാനി ​ഗ്രൂപ്പ്

രാജ്യത്തെ പ്രതിരോധ നിർമ്മാണ മേഖലയിൽ വൻകുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ്. ദ​ക്ഷിണേഷ്യയിലെ ഏറ്റവും വലിയ മിസൈൽ നിർമ്മാണ കേന്ദ്രം മധ്യപ്രദേശിലെ ശിവപുരിയിൽ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അദാനി ​ഗ്രൂപ്പ്. 2500 കോടി ചിലവഴിക്കുന്ന പദ്ധതിയുടെ ഭൂമിപൂജ ഇന്ന് നടന്നു.

മിസൈൽ നിർമ്മാണവും അതിന്റെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഉത്പാദനവും ഒരൊറ്റ കേന്ദ്രത്തിൽ സാധ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ സംരഭമാണിത്. മിസൈൽ ഇന്ധനമായ കോമ്പോസിറ്റ് പ്രൊപ്പലന്റ്, ട്രൈനൈട്രോടോലുവിൻ (TNT) എന്നിവ ഇവിടെ ഒരേസമയം ഉത്പാദിപ്പിക്കും.

also read; ചോദ്യപേപ്പർ ചോർച്ചയിൽ വിമർശനം; എസ്എഫ്ഐ ദില്ലിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് സസ്പെൻഷൻ

പുതിയ പദ്ധതിയിലൂടെ 5000ത്തോളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദാനി ​ഗ്രൂപ്പ് വ്യക്തമാക്കി. മധ്യപ്രദേശിന് രാജ്യത്തെ പ്രധാന പ്രതിരോധ വ്യവസായ ഹബ്ബായി മാറ്റുകയാണ് പദ്ധതി സഹായിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പദ്ധതിയെക്കുറിച്ച് വ്യക്തമാക്കി. ശിവപുരി മേഖലയുടെ വ്യവസായിക ഉന്നമനത്തിന് പദ്ധതി ​ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി ജ്യോതിരാഹിത്യ സിന്ധ്യ പദ്ധതിയെ സ്വാ​ഗതം ചെയ്തുകൊണ്ട് പറഞ്ഞു

പ്രതിരോധ സാമ​ഗ്രികളുടെ ഉത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്ന ആത്മനിർഭര് ഭാരത് പദ്ധതിയിലേക്ക് രാജ്യമടുക്കുകയാണെന്ന് അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് ഡയറക്ടർ ജീത് അദാനി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News