മുംബൈയിൽ കോടികൾ മുടക്കി ഭൂമി വാങ്ങി അദാനി; സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം ചെലവാക്കിയത് 10 കോടി

adani bribery case

മുംബൈ കോടികൾ മുടക്കി ഭൂമി വാങ്ങി ഗൗതം അദാനി. 170 കോടിക്ക് വ്യവസായ ഭീമന്‍റെ ഉടമസ്ഥതയിലുള്ള മാഹ്-ഹിൽ പ്രൊപ്പർട്ടീസാണ് 48,000 സ്ക്വയർ ഫീറ്റ് ഭൂമി ദക്ഷിണ മുംബൈയിലെ മലബാർ ഹിൽസിൽ വാങ്ങിയത്. ഭൂമിയുടെ രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബെഹ്റാം നോവ്റോസ്ജി ഗമാഡിയയെന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും 257 സ്ക്വയർ ഫീറ്റർ കെട്ടിടവുമാണ് അദാനി കോടികൾ മുടക്കി സ്വന്തമാക്കിയത്.

ഇന്ത്യക്ക് സ്വാതന്ത്യം കിട്ടുന്നതിന് മുമ്പ് തന്നെ ഗമാഡിയ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം നഗരത്തിലെ ഏറ്റവും പ്രീമിയം ഭൂമിയായാണ് കണക്കാക്കുന്നത്. ഈ ഭൂമിയാണ് ഏകദേശം 48,000 സ്ക്വയർ ഫീറ്റിൽ അധികം അദാനി സ്വന്തമാക്കിയത്.

ALSO READ; മഹാരാഷ്ട്രയില്‍ ചികിത്സ ലഭിക്കാതെ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധം

മലബാർ ഹിൽസ് മേഖലയിൽ ഇത്തരത്തിൽ ഒരു ഭൂമി സ്വന്തമാക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ഭൂമി സ്വന്തമാക്കാൻ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ 10.46 കോടി രൂപയാണ് അദാനി മുടക്കിയത്. രജിസ്ട്രേഷൻ ഫീസിനത്തിൽ 30,000 രൂപയും നൽകി. അപ്പാർട്ട്മെന്റുകൾക്ക് സ്ക്വയർഫീറ്റിന് ഒരു ലക്ഷം രൂപ വരെ വിലയുള്ള പ്രദേശമാണിത്. അതേ സമയം ഭൂമിടപാടിനെ പറ്റി പ്രതികരിക്കാൻ അദാനിയുടെ കമ്പനി തയാറായില്ല. ഭൂമി വിറ്റയാളെ പ്രതികരണത്തിനായി ബന്ധപ്പെടാൻ സാധിച്ചില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസവും ഇത്തരത്തിൽ മുംബൈയിൽ വൻ ഭൂമി ഇടപാട് നടന്നിരുന്നു. ദക്ഷിണ മുംബൈയിലെ ലക്ഷ്മിവിലാസ് ബംഗ്ലാവാണ് വിറ്റത്. നേപ്പിയൻ സീ റോഡിലായിരുന്നു ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ക്വിറ്റ് ഇന്ത്യ സമരകാലത്ത് സ്വാതന്ത്ര്യസമരസേനാനികൾ ഒളിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. 19,891 സ്ക്വയർഫീറ്റ് ബംഗ്ലാവ് 276 കോടിക്കാണ് വിറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News