വിഴിഞ്ഞം തുറമുഖം അദാനിക്ക് അടിയറ വച്ചത് ഉമ്മന്‍ ചാണ്ടി; വിമര്‍ശിച്ച് എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലാകേണ്ടിയിരുന്ന വിഴിഞ്ഞം തുറമുഖം അദാനിക്ക് അടിയറ വച്ചതാണ് ഉമ്മന്‍ ചാണ്ടിയുടെ സംഭാവനയെന്ന് വിമര്‍ശിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ തളിപ്പറമ്പില്‍ എല്‍ഡി എഫ് കുടുംബസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

READ ALSO:മദ്യപാനത്തിനിടെ തര്‍ക്കം; യുവാവിനെ സുഹൃത്തുക്കള്‍ മര്‍ദിച്ചുകൊന്നു

ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ടെണ്ടര്‍ നടപടി വരെയെത്തി. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുറമുഖം കൊണ്ടുവരാനാണ് എല്‍ ഡി എഫ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. എന്നാല്‍ മന്ത്രിസഭ പോലും ചര്‍ച്ച ചെയ്യാതെ ഉമ്മന്‍ ചാണ്ടി പദ്ധതി അദാനിയുടെ കൈകളിലെത്തിക്കുകയായിരുന്നുവെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം കിട്ടേണ്ട 1000 കോടി രൂപയാണ് ഇതുവഴി നഷ്ടമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കോര്‍പ്പറേറ്റ് കച്ചവടത്തിനാണ് യുഡിഎഫ് ശ്രമിച്ചത്. എല്‍ ഡി എഫ് സര്‍ക്കാര്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് വന്നതോടെ പദ്ധതിക്കെതിരായ സമരത്തിനും യുഡിഎഫ് നേതൃത്വം നല്‍കി. അവരാണ് ഇപ്പോള്‍ അവകാശവാദമുന്നയിച്ച് രംഗത്ത് വരുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

READ ALSO:ആണ്‍കുട്ടിക്ക് 5000, പെണ്‍കുട്ടിക്ക് 3000! കുഞ്ഞുങ്ങളെ വില്‍ക്കുന്ന ഡോക്ടര്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News