ഇന്ത്യൻ വ്യോമസേനയ്ക്കായി അത്യാധുനിക വ്യോമ നിരീക്ഷണ സംവിധാനം; അദാനി ഡിഫൻസ്–ഡിആർഡിഒ കരാർ

adani defence

ഇന്ത്യൻ വ്യോമസേനയ്ക്കായി അടുത്ത തലമുറ AEW&C-MKII (Airborne Early Warning & Control) വിമാനങ്ങൾ വികസിപ്പിക്കുന്നതിനായി അദാനി ഡിഫൻസ് & എയറോസ്പേസും ഡിആർഡിഒയും നിർണായക കരാറിൽ ഒപ്പുവച്ചു. ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് ശക്തി പകരുന്ന ഈ പദ്ധതിയുടെ ഭാഗമായി, ആറ് എയർബസ് A321 വിമാനങ്ങൾ വികസിപ്പിക്കുകയും നിർമ്മിക്കുകയും സംയോജിപ്പിക്കുകയും ചെയ്യും. പദ്ധതിയിൽ വിമാനങ്ങളുടെ പരിപാലനം, സാങ്കേതിക പിന്തുണ, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയും ഉൾപ്പെടും.

2032-33 കാലയളവിൽ ഈ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ സേവനമാരംഭിക്കുമെന്നാണ് പ്രതീക്ഷ. എഇഡബ്ല്യു & സി വിമാനങ്ങൾ ദീർഘദൂര നിരീക്ഷണം, ശത്രു ഭീഷണികളെ നേരത്തേ കണ്ടെത്തൽ, തത്സമയ കമാൻഡ് ആൻഡ് കൺട്രോൾ തുടങ്ങിയ പ്രത്യേകതകളുണ്ട്. ഇതിലൂടെ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനക്ഷമതയും യുദ്ധസന്നാഹ ശേഷിയും ഗണ്യമായി വർധിക്കും.

Also read: ദില്ലി യുവജന സമരത്തെ പിന്തുണച്ചു; ടൊവിനോ തോമസിൻ്റെ വീടിനു മുന്നിൽ യുവമോർച്ച പ്രതിഷേധം

ഈ പദ്ധതിയിലൂടെ ഇത്തരം വലിയൊരു വ്യോമ നിരീക്ഷണ മിഷൻ പ്ലാറ്റ്ഫോം വികസിപ്പിക്കാനും സംയോജിപ്പിക്കാനും ദീർഘകാല പരിപാലനം ഏറ്റെടുക്കാനും ചുമതല ലഭിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ കമ്പനിയായി അദാനി ഡിഫൻസ് മാറും. നിലവിൽ അമേരിക്ക, ഫ്രാൻസ്, ഇസ്രായേൽ, ചൈന, സ്വീഡൻ എന്നീ അഞ്ച് രാജ്യങ്ങൾക്കു മാത്രമാണ് ഈ സാങ്കേതികവിദ്യയുള്ളത്. ഈ പദ്ധതി വിജയകരമായി പൂർത്തിയാകുന്നതോടെ ഇന്ത്യയും ആ പട്ടികയിൽ ഇടംപിടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News