
തുടർച്ചയായ രണ്ടാം വർഷവും രാജ്യത്തിലെ ഏറ്റവും മികച്ച വൈദ്യുത വിതരണ സ്ഥാപനമെന്ന നേട്ടം അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡിന്. കേന്ദ്ര വൈദ്യുതി മന്ത്രാലയവും ആർഇസി ലിമിറ്റഡും ചേർന്ന് പുറത്തിറക്കിയ റാങ്കിങിലാണ് 92.5 സ്കോർ ചെയ്ത് അദാനി ഇലക്ട്രിസിറ്റി ഒന്നാം സ്ഥാനത്തെത്തിയത്.
തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനം നിലനിർത്താൻ സാധിച്ചത് ടീമിന്റെ സ്ഥിരതയും കൃത്യതയാർന്ന പ്രവർത്തന രീതിയുമാണ് തെളിയിക്കുന്നത് എന്ന് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കന്ദർപ്പ് പട്ടേൽ പറഞ്ഞു. രാജ്യത്തെ 66 വൈദ്യുതി വിതരണ കമ്പനികളെ വിലയിരുത്തിയത്തിൽ നിന്നാണ് അദാനി ഇലക്ട്രിസിറ്റി ഒന്നാം സ്ഥാനത്തെത്തിയത്.
Also Read: “ഇനി ഈ മുഖം പോലും കാണാൻ താൽപര്യമില്ല”; യുപിൽ അച്ഛന്റെ കൊലപാതകത്തിൽ മകനെതിരെ കോടതിയിൽ മൊഴി നൽകി അമ്മ
മുംബൈയിലെ 30 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന കമ്പനി ഉപഭോക്തൃ സേവന രംഗത്ത് എ+ റേറ്റിംഗ് നേടി. കൂടാതെ വൈദ്യുതി വിതരണത്തിലെ വിശ്വാസ്യത, കൃത്യമായ ബില്ലിംഗ്, വേഗത്തിലുള്ള പരാതി പരിഹാരം മുതലായ വിഷയങ്ങളിലും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

