മുംബൈ മോട്ടിലാൽ നഗർ പുനർവികസനം: ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ അദാനി ഗ്രൂപ്പ്

Adani Total Gas price update

മുംബൈയിലെ ഗോരേഗാവിലുള്ള മോട്ടിലാൽ നഗർ പുനർവികസന പദ്ധതിക്കായി അദാനി ഗ്രൂപ്പ് ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുന്നു. 143 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ബൃഹത്തായ പദ്ധതിയിലൂടെ ആകെ 28 ലക്ഷം ചതുരശ്ര മീറ്റർ നിർമ്മാണ സ്ഥലമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിൽ 17 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം (ഏകദേശം 1.82 കോടി ചതുരശ്ര അടി) അദാനി ഗ്രൂപ്പിന് പൊതു വിപണിയിൽ വിൽക്കാൻ ലഭിക്കും.

നിലവിലുള്ള 5,000 താമസക്കാർക്കും മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിക്കും (MHADA) വേണ്ടി 10.5 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം നീക്കിവെക്കും. ഓരോ താമസക്കാരനും 1,600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും, വാണിജ്യ യൂണിറ്റുടമകൾക്ക് 957 ചതുരശ്ര അടി സ്ഥലവും പുനർവികസനത്തിന്റെ ഭാഗമായി ലഭിക്കും.

അടുത്ത പത്ത് മുതൽ പതിനഞ്ച് വർഷം വരെയുള്ള കാലയളവിലായിരിക്കും ഈ വൻതുക നിക്ഷേപിക്കുന്നത്. പുനരധിവാസ നടപടികൾ വരും ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ‘എസ്റ്റേറ്റ്‌വ്യൂ ഡെവലപ്പേഴ്‌സ്’ ആണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ഈ പ്രദേശത്ത് താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം നിലവിലുള്ള 5,000-ൽ നിന്ന് 25,000 ആയി വർദ്ധിക്കും.

ALSO READ: ‘മണ്ഡല പുനർനിർണ്ണയനീക്കങ്ങൾ ജനാധിപത്യത്തെ തകർക്കാൻ’; കേന്ദ്രത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എം.പി

ഭൂമിയുടെ ഉടമസ്ഥാവകാശം MHADA-യിൽ തന്നെ നിലനിൽക്കും. വികസന അവകാശങ്ങൾ കൈമാറുന്നതിനും ധനസമാഹരണത്തിനും MHADA-യുടെ മുൻകൂർ അനുമതി ആവശ്യമാണ്. മോട്ടിലാൽ നഗറിന് പുറമെ കാമാത്തിപുര, വർളിയിലെ ആദർശ് നഗർ, ബാന്ദ്ര റിക്ലമേഷൻ തുടങ്ങി മുംബൈയിലെ മറ്റ് 11 ഇടങ്ങളിൽ കൂടി സമാനമായ പുനർവികസന പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ മുംബൈ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News