ഏ​ഷ്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ചേരിയായ ധാരാവി പുനർനിർമിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവി പുനർനിർമിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കി അ​ദാ​നി​ ​ഗ്രൂ​പ്പ്. അ​ദാ​നി​ ​ഗ്രൂ​പ്പി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ധാ​രാ​വി​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​പ്രോ​ജ​ക്ട് ​പ്രൈ​വ​റ്റ് ​ലിമിറ്റഡാണ് ധാരാവി പുനർനിർമിക്കാൻ പദ്ധതിയിടുന്നത്. ​ആ​ഗോ​ള​ ​ത​ല​ത്തി​ലെ​ ​ന​ഗ​ര​ ​വി​ക​സ​ന​ ​വി​ദ​ഗ്ദ്ധ​ർ,​ ​ബി​ൽ​ഡ​ർ​മാ​ർ,​ ​ഡി​സൈ​ൻ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​രു​മാ​യി​ ​ചേ​ർ​ന്ന് ​മും​ബ​‌​യു​ടെ​ ​ഹൃ​ദ​യ​ ​ഭാ​ഗ​ത്ത് 600​ ​ഏ​ക്ക​ർ​ ​സ്ഥ​ല​ത്ത് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ചേ​രി​യക്ക് പു​തി​യ​ ​മു​ഖം​ ​ന​ൽ​കാ​നാ​ണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

Also read: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്തുന്നതിന് സുപ്രീം കോടതി മാര്‍ഗരേഖ

ധാ​രാ​വി​യെ​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​സെ​റ്റി​ൽ​മെ​ന്റ് ​ന​ഗ​ര​മാ​യി​ ​മാ​റ്റു​ന്ന​ത് അ​മേ​രി​ക്ക​യി​ലെ​ ​ഡി​സൈ​ൻ​ ​സ്ഥാ​പ​ന​മാ​യ​ ​സ​സാ​ക്കി,​ ​യു.​കെ​യി​ലെ​ ​രാ​ജ്യാ​ന്ത​ര​ ​ക​ൺ​സ​ൾ​ട്ട​ൻ​സി​ ​ഗ്രൂ​പ്പ് ​ബ്യൂ​റോ​ ​ഹാ​പ്പോ​ൾ​ഡ്,​ ​ആ​ർ​ക്കി​ട്ടെ​ക്ട് ​ഹ​ഫീ​സ് ​കോ​ൺ​ട്രാ​ക്ട​ർ​ ​എ​ന്നി​വ​രു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​. 2022​ ​ന​വം​ബ​റി​ലാ​ണ് ​ഗൗ​തം​ ​അ​ദാ​നി​യു​ടെ​ ​അ​ദാ​നി​ ​പ്രോ​പ്പ​ർ​ട്ടീ​സി​ന് ധാ​രാ​വി​ ​പു​ന​ർ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​ക​രാ​ർ​ ലേ​ല​ത്തി​ലൂ​ടെ​ ​ല​ഭി​ച്ച​ത്.​ ​ധാ​രാ​വി​ ​ഡെ​വ​ല​പ്പ്മെ​ന്റ് ​പ്രോ​ജ​ക്ടി​ൽ​ ​അ​ദാ​നി​ ​ഗ്രൂ​പ്പി​ന് 80​ ​ശ​ത​മാ​ന​വും​ ​മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​ക്കാ​രി​ന് 20​ ​ശ​ത​മാ​ന​വും​ ​ഓ​ഹ​രി​ ​പ​ങ്കാ​ളി​ത്ത​മു​ണ്ട്.​ ​ധാ​രാ​വി​ ​പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​ന് ​അ​ദാ​നി​ ​ഗ്രൂ​പ്പ് 5,069​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നി​ക്ഷേ​പം​ ​ന​ട​ത്തു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News