
ദേശീയ അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധ മേഖല, ആഭ്യന്തര ഭരണസംവിധാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അദാനി ഗ്രൂപ്പ് മുന്നോട്ട് പോകുമെന്ന് അദാനി പോർട്‌സ് എം.ഡി കരൺ അദാനി. ഊർജം, ലോജിസ്റ്റിക്സ്, സിമന്റ് ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപം തുടരും. സിറ്റി ഗ്യാസ് വിതരണം, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Also read: നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണമാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് കരൺ അദാനി പറഞ്ഞു. ഇതിന്റെ ഭാഗമായി ബ്രസീലിയൻ കമ്പനിയായ എംബ്രയറുമായി ചേർന്ന് വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി കരാർ ഉണ്ടാക്കിയിട്ടുണ്ട്.
ജീവനക്കാരുടെ ശരാശരി പ്രായം 38-ലേക്ക് കുറയ്ക്കാനും നിർമിത ബുദ്ധി സാങ്കേതികവിദ്യ വ്യാപകമാക്കാനും അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നതായി കരൺ അദാനി പറഞ്ഞു. നിലവിൽ അദാനി ഗ്രൂപ്പ് ജീവനക്കാരുടെ വനിതാ പങ്കാളിത്തം 2 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു. ലാഭക്ഷമതയെ പരിസ്ഥിതി സൗഹൃദ നടപടികൾ ബാധിക്കില്ല. ഈ വർഷം തന്നെ തുറമുഖങ്ങളിലെ ട്രക്കുകൾ ഡീസലിൽ നിന്ന് ഗ്രീൻ ഫ്യുവലിലേക്ക് മാറ്റുമെന്നും കരൺ അദാനി പറഞ്ഞു.
Also read: സീബ്രാ ക്രോസിംഗിൽ ‘ഷോ’ വേണ്ട; ഡ്രൈവർമാരെ പൂട്ടാൻ വേഷം മാറി എംവിഡി! പിഴ ഇനി ഫോട്ടോ സഹിതം
ഇന്ത്യയിലേക്ക് ഫോർമുല വൺ റേസിംഗ് തിരികെ കൊണ്ടുവരാൻ താൽപ്പര്യമുണ്ടെന്നും ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ട് ആഗോള നിലവാരത്തിലേക്ക് ഉയർത്തുമെന്നും കരൺ അദാനി കൂട്ടിചേർത്തു. മുന്ദ്ര പോർട്ടിൽ സാധാരണ ജീവനക്കാരനായി താഴെത്തട്ടിൽ ജോലി ചെയ്ത അനുഭവമാണ് തന്റെ ഔദ്യോഗിക ജീവിതത്തിന് കരുത്തായതെന്ന് അദ്ദേഹം അനുസ്മരിച്ചു. ഹീറോ എന്റർപ്രൈസ് ചെയർമാൻ സുനിൽ കാന്ത് മുഞ്ജലുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

