‘ഈ സമരം കേരളവും സംഘപരിവാറും തമ്മിലുള്ള സമരം; വിദ്യാർഥികളും ആർഎസ്എസും തമ്മിലുള്ള സമരം’: ആദർശ് എം സജി

Adarsh m saji

തിരുവനന്തപുരം: ഈ സമരം കേരളവും സംഘപരിവാറും തമ്മിലുള്ള സമരമാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷൻ ആദർശ് എം സജി. സർവകലാശാലകളെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിൽ പ്രതിഷേധിച്ച് രാജ്ഭവനിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനെ അഭിവാദ്യം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സമരം എസ്എഫ്ഐയും ഗവർണറും തമ്മിലുള്ള സമരമല്ലെന്നും ഈ സമരം വിദ്യാർത്ഥികളും ആർഎസ്എസും തമ്മിലുള്ള സമരമാണെന്നും ആദർശ് എം സജി പറഞ്ഞു. ഈ സമരം വിദ്യാർത്ഥികളും ആർ എസ് എസും തമ്മിലുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; ‘ഞങ്ങളുടെ പോരാട്ടം മതനിരപേക്ഷമായ വിദ്യാഭ്യാസത്തെ സംരക്ഷിക്കാൻ’: എം ശിവപ്രസാദ്

കരുത്തുറ്റ പോരാട്ടം എസ്എഫ്ഐ തുടരുമെന്ന് ആദർശ് എം സജി പറഞ്ഞു. കേരളത്തിലെ സർവകലാശാലകൾക്ക് വൈസ് ചാൻസിലർമാരെയാണ് ആവശ്യം അല്ലാതെ സംഘപരിവാറിന്റെ ആർഎസ്എസ് കാരനെ അല്ല. എന്തൊക്കെയുണ്ടായലും അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനോ അതോ വി ഡി സവർക്കറോയെന്ന് ആദർശ് എം സജി ചോദിച്ചു. ആർലേക്കർ വരും മുന്നേ ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചയാളാണ് വി ഡി സതീശനെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News