‘കേന്ദ്രത്തിന് എതിരായ സമരം കോൺഗ്രസ്‌ തടയുന്നു’; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നീറ്റ് പരീക്ഷ നടത്താൻ പ്രാപ്തരല്ലെന്ന് എസ്എഫ്ഐ

adarsh m saji

കേന്ദ്രത്തിന് എതിരായ സമരം കോൺഗ്രസ് എന്തിനാണ് തടയുന്നതെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. നീറ്റ് പരീക്ഷയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

also read:‘കേന്ദ്രവുമായി ഒത്തുപോകാൻ ജനങ്ങളെ കൊണ്ട് മുണ്ടുമുറുക്കി ഉടുപ്പിക്കുന്നു’; യുഡിഎഫിന്റെ ധവളപത്രം ധനയാഥാസ്ഥികത്വത്തിന്റെ സാക്ഷ്യപത്രമാണെന്ന് തോമസ് ഐസക്

നീറ്റ് ക്രമക്കേട് എന്നത് ഒരു അഴിമതിയാണ്. നീറ്റ് ക്രമക്കേടിൽ ആറിലധികം വിദ്യാർഥികൾ ആത്മഹത്യ ചെയ്തു.ഇത് ആത്മഹത്യ അല്ല. കൊലപാതകങ്ങൾ ആണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നീറ്റ് പരീക്ഷ നടത്താൻ പ്രാപ്തരല്ല. ഒപ്പ് ശേഖരണത്തിനായി രൂപീകരിച്ച വെബ്സൈറ്റ് ബിജെപി ഹാക്ക് ചെയ്യാൻ ശ്രമിച്ചു. കേരളത്തിലെയും കർണാടകയിലെയും തെലങ്കാനയിലെയും കോൺഗ്രസ്‌ സർക്കാരുകൾ എസ്എഫ്ഐ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നു. കർണാടകയിലും തെലങ്കനയിലും പ്രതിഷേധത്തിന് അനുമതി നൽകില്ല. കേരളത്തിൽ 16 പേരെ അറസ്റ്റ് ചെയ്തു. കോൺഗ്രസ്‌ എന്തിനാണ് പ്രതിഷേധത്തെ അടിച്ചമർത്തുന്നത്. കേന്ദ്രത്തിന് എതിരായ സമരം കോൺഗ്രസ്‌ തടയുന്നുവെന്നും ആദർശ് എം സജീ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News