‘എസ്എഫ്ഐക്ക് എതിരെ വ്യാജ ആരോപണങ്ങൾ അഴിച്ച് വിട്ട് തകർക്കാൻ ശ്രമിച്ചു’; ആദർശ് എസ് കെ

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കെ എസ് യു നേതാക്കളെ കിലോ കണക്കിന് കഞ്ചാവുമായി പിടികൂടിയിട്ടും മാധ്യമങ്ങൾ വലിയ രീതിയിൽ ഇതിനെ വളച്ച് കെട്ടൻ ശ്രമിച്ചുവെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ആദർശ് എസ് കെ. കഞ്ചാവ് വേട്ട നടത്തിയത് കെ എസ് യു നേതാക്കൾ എന്ന് ആർജവത്തോടെ എന്ത് കൊണ്ട് മാധ്യമങ്ങൾക്ക് പറയാൻ കഴിഞ്ഞില്ല. ഒരു ഇല അനങ്ങിയാൽ എസ്എഫ്ഐ പിരിച്ച് വിടണം എന്നാണ് പ്രതിപക്ഷ നേതാവിൻ്റെയും കെ എസ് യുവിൻ്റെയും നിലപാട്. ഇതിൽ എന്താണ് ഇവരുടെ നിലപാട് എന്നും ആദർശ് ചോദിച്ചു. യൂണിവേഴ്സിറ്റി കോളേജിലെ ലഹരി വിരുദ്ധ പൊതുയോഗത്തിൽ ആയിരുന്നു പ്രതികരണം.

ALSO READ: ‘തലസ്ഥാനത്തെ ഗതാഗതസൗകര്യം ലോക നിലവാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു’; ആന്റണി രാജു എം.എല്‍.എയ്ക്ക് മറുപടി നൽകി മന്ത്രി പി.എ മുഹമ്മദ് റിയാസ്

നിരന്തരം യൂണിവേഴ്സിറ്റി കോളേജിലേ എസ്എഫ്ഐക്ക് എതിരെ വ്യാജ ആരോപണങ്ങൾ അഴിച്ച് വിട്ട് തകർക്കാൻ ശ്രമിച്ചു. സർവകലാശാലകൾ കാവി വത്കരിക്കുമ്പോൾ കെ എസ് യു എന്താണ് ചെയ്തത്? കെ എസ് യുവിന് പ്രവർത്തിക്കാൻ ആളില്ല, എന്നിട്ടും എസ്എഫ്ഐ അക്രമകാരികൾ എന്ന് പറയുന്നു. വിദ്യാർത്ഥികളുടെ ആവിശ്യഘട്ടങ്ങളിൽ ഒരിക്കലും പ്രവർത്തിക്കാത്തത് കൊണ്ടാണ് ക്യാമ്പസുകളിൽ നിന്ന് കെ എസ് യു പുറത്ത് പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News