പാകിസ്ഥാനില്‍ തീവ്രവാദ ആക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ‍ കൊല്ലപ്പെട്ടു

BLA ATTACK

പാകിസ്ഥാനില്‍ തീവ്രവാദ ആക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. റവന്യൂ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എഡിസി) ഹിദായത്ത് ബുലേഡി ബലോച്ച് ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ബാങ്ക് ആക്രമിക്കുന്നതിനിടെയായിരുന്നു സംഭവം.

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി വെള്ളിയാഴ്ച വൈകി ഖുസ്ദാർ ജില്ലയിലെ സൊറാബ് നഗരത്തിൽ അതിക്രമിച്ചു കയറിരുന്നു. പിന്നീട് ഇവര്‍ സർക്കാർ ഓഫീസുകൾ കൊള്ളയടിക്കുകയും ഒരു വാണിജ്യ ബാങ്ക് കൊള്ളയടിക്കുകയും നിരവധി സർക്കാർ ഉദ്യോഗസ്ഥരുടെ വസതികൾക്ക് തീയിടുകയും ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി), പൊലീസ്, ലെവീസ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേനകൾ നഗരത്തിലേക്ക് എത്തി ക്ലിയറൻസ് ഓപ്പറേഷൻ ആരംഭിച്ചുവെന്നാണ് വിവരം.

ALSO READ: നൈജീരിയയെ വിഴുങ്ങി വെള്ളപ്പൊക്കം; മരണം 150 കടന്നു, നിരവധി പേരെ കാണാതായി

അതേസമയം ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. “ഭീകരരുമായി പോരാടുമ്പോൾ ധീരതയുടെ ഉന്നത മാതൃക കാണിച്ചു” എന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഒരു പ്രസ്താവനയിൽ കൊല്ലപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ആദരാഞ്ജലി അർപ്പിച്ചു.

ENGLISH NEWS SUMMARY: One killed after militants storm city in Pakistan

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News