ക്രെഡിറ്റ് കാർഡ് വായ്പ കേസ്: ‘കരാർ വ്യവസ്ഥകളിൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്താൻ ബാങ്കുകൾക്ക് അധികാരമില്ല’; നിർണായക വിധിയുമായി അബൂദാബി കോടതി

credit card loan

ക്രെഡിറ്റ് കാർഡ് വായ്പ തിരിച്ചടക്കാത്ത വ്യക്തിക്കെതിരെ ADGM കോർട്ടിൽ (അബൂദാബി ഗ്ലോബൽ മാർക്കറ്റ് കോടതി) അബുദാബി കൊമേർഷ്യൽ ബാങ്ക് ഫയൽ ചെയ്‌ത കേസ്, പ്രതിയുടെ കോടതിച്ചെലവ് സഹിതം, തള്ളി ഉത്തരവ്.

അബുദാബി കൊമേർഷ്യൽ ബാങ്ക്, വായ്പ കുടിശ്ശിഖ ഈടാക്കികിട്ടാൻ, വായ്പക്കാരനെതിരെ ADGM കോർട്ടിൽ ഫയൽ ചെയ്ത കേസിൽ വായ്പയെടുത്ത വ്യക്തിക്കനുകൂലമായി നിർണ്ണായകമായ വിധി പുറപ്പെടുവിച്ചു. വായ്പയോ, ക്രെഡിറ്റ് കാർഡ് ലോണോ നൽകുന്ന സമയത്ത് ഇരുകൂട്ടരും സമ്മതിച്ച് ഒപ്പിട്ട കരാർ വ്യവസ്ഥകളിൽ, ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്താൻ ബാങ്കുകൾക്കും ധനകാര്യസ്ഥാപനങ്ങൾക്കും അധികാരമില്ലെന്ന്  വിധിയിലൂടെ കോടതി വ്യക്തമാക്കി.

Also read: മുംബൈയിൽ മെട്രോ നിർമ്മാണത്തിനിടെ സ്ലാബ് തകർന്ന് ഒരാൾ മരിച്ച സംഭവം: അഞ്ച് പേർ അറസ്റ്റിൽ; കരാറുകാർക്ക് ആറുകോടി രൂപ പിഴ

ബാങ്കും ഉപഭോക്താവും തമ്മിൽ തർക്കങ്ങൾ ഉണ്ടാവുന്ന വിഷയങ്ങളിൽ കോടതികളുടെ അധികാരപരിധി നിശ്ചയിക്കുന്ന കാര്യത്തിൽ ഏകപക്ഷീയമായി ബാങ്ക് അവരുടെ നിയമാവലിയിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ, എതിർകക്ഷി കൂടി അംഗീകരിച്ചാൽ മാത്രമേ അത് നിയമപരമായി നിലനിൽക്കുകയുള്ളൂ എന്നതാണ് കേസിന്റെ വിചാരണ നടത്താൻ ADGM കോടതിക്ക് അധികാരമില്ലെന്ന് തീരുമാനിക്കാനും കേസ്  തള്ളാനും കാരണമായത്. 

ADCB യിൽ നിന്ന് 2004ൽ ഫക്കറുദ്ദീൻ കരീം അബൂബക്കർ എടുത്ത Credit Card ൽ അടക്കാനുള്ള തുകയെ സംബന്ധിച്ച കേസായിരുന്നു ഇത്. 2004 ൽ ഒപ്പിട്ട കരാർ വ്യവസ്ഥയിൽ തർക്കപരിഹാരത്തെപ്പറ്റി  പരാമർശിച്ചിരുന്ന clause ൽ എവിടെയും ADGM കോർട്ടിന്റെ പേര് ഉണ്ടായിട്ടില്ല.

Also read: റമദാൻ: വിവിധ ജയിലുകളിലെ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ

ദുബായിൽ നടന്ന സാമ്പത്തിക ഇടപാടിൽ സാധാരണ നിലയിൽ ദുബായ് കോടതിയിലാണ് കേസ് ഫയൽ ചെയ്യാൻ ബാങ്കിന് നിയമപരമായ അവകാശം, എന്നിരിക്കെ ബാങ്ക്, അബുദാബി ഗ്ലോബൽ മാർക്കറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

പ്രതിഭാഗത്തിന് വേണ്ടി ദുബായിലെ ആയിഷ അൽദഹേരി അഡ്വക്കേറ്റ്സ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ: ഷംസുദീൻ കരുനാഗപ്പള്ളിയും അഡ്വ: ബിലാൽ ഷംസുദീനും ഹാജരായി. 

പ്രധാനമായും ഈ കേസിൽ പ്രതിഭാഗം ചോദ്യം ചെയ്ത‌ത് ADGM കോടതിക്ക് ഈ കേസ് വിചാരണ ചെയ്യാനുള്ള അധികാരമുണ്ടോ ഇല്ലയോ എന്നതായിരുന്നു. ബാങ്കും ലോൺ എടുത്ത വ്യക്തിയും തമ്മിൽ 2004 ൽ ഒപ്പിട്ട എഗ്രിമെന്റിൽ  ADGM  കോർട്ടിന്റെ ജ്യൂറിസ്‌ഡിക്ഷൻ പറഞ്ഞിട്ടില്ല എന്നു മാത്രമല്ല ലോൺ എടുത്ത കാലയളവിൽ ADGM കോടതി പ്രവർത്തനം തുടങ്ങിയിരുന്നില്ല. ADGM കോടതിയിൽ ഈ കേസ് ഫയൽ ചെയ്‌തതിന് കാരണമായി ബാങ്ക് കോടതിയിൽ സമർപ്പിച്ചത് എല്ലാമാസവും ബാങ്കിൽ നിന്ന് കസ്റ്റമേഴ്സിന്ന് അയക്കുന്ന സ്റ്റേറ്റ്‌മെന്റിൽ ജ്യൂറിസ്‌ഡിക്ഷൻ ADGM കോടതിക്കായിരിക്കും എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Also read: ഇത്തവണ ഇവരാണ് താരങ്ങൾ ; സ്പോർട്സ് കൗൺസിലിന്റെ 2023-24 വർഷത്തെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു

എന്നാൽ ADGM കോടതിക്ക്  അധികാരപരിധി നൽക്കുന്ന ഒരു കരാറിലും പ്രതി ഒപ്പിട്ടില്ലാത്തതും യഥാർത്ഥമായ കരാർ ബാങ്കിന് ഹാജരാക്കാൻ സാധിക്കാത്തതും പ്രതിഭാഗം കോടതിയിൽ ബോധ്യപ്പെടുത്തി. എല്ലാ തെളിവുകളും പരിശോധിച്ച ശേഷം കോടതി പ്രതിയുടെ വാദം അംഗീകരിക്കുകയായിരുന്നു. ഏകപക്ഷിയമായി നിയമാവലിയിൽ വരുത്തുന്ന മാറ്റങ്ങൾ വഴി കേസ്  ഫയൽ  ചെയ്യാനുള്ള  കോടതി  ഏതെന്ന് നിശ്ചയിക്കാൻ ബാങ്കുകൾക് അവകാശം ഇല്ല എന്ന് കോടതി വ്യക്തമാക്കി.  

UAE സെൻട്രൽ ബാങ്കിന്റെ സർക്കുലർ നമ്പർ 8/2020 ലെ പരാമർശം അനുസരിച്ച് ഉപഭോക്താവുമായുള്ള ബന്ധത്തിന്റെ എല്ലാ ഘട്ടങ്ങളിലും ലൈസൻസ് ഉള്ള ധനകാര്യ സ്ഥാപനങ്ങൾ നിലവിലെ  നിയമങ്ങളിൽ  ഏതെക്കിലും  തരത്തിൽ  ഭേദഗതികൾ വരുത്തുന്ന സാഹചര്യത്തിൽ അത്തരം കാര്യങ്ങൾ കസ്റ്റമേഴ്സിനെ സമയബന്ധിതമായി അറിയിക്കണം എന്നും കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News