എഡിജിപി വിവാദമുണ്ടാക്കിയത് മാധ്യമങ്ങൾ, ഇപ്പോൾ നടക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതി: എം. വി ഗോവിന്ദൻ

M V Govindan

എഡിജിപി വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. എഡിജിപി ആരെ കണ്ടാലും ഞങ്ങളെ അലട്ടുന്ന പ്രശനമല്ല, ആര് ആരെ കാണുന്നു എന്നത് സിപിഐഎമ്മുമായി കൂട്ടിക്കുഴയ്ക്കണ്ട ആവശ്യമില്ലെന്നും എം വി ഗോവിന്ദന പറഞ്ഞു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതിയാണെന്നും പാർട്ടി ഒരു വിവാദത്തിനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: പൊലീസിലെ പുഴുക്കുത്തുകളെ സംരക്ഷിക്കില്ല; മന്ത്രി മുഹമ്മദ് റിയാസ്

തൃശ്ശൂരിൽ കോൺഗ്രസാണ് ബിജെപിയെ ജയിപ്പിച്ചത്. കണക്കുകൾ ഇത് വ്യക്തമാക്കുന്നുണ്ട്. സന്ദർശനത്തെ തൃശൂർ പൂരമായി കൂട്ടിക്കുഴക്കുന്ന പ്രതിപക്ഷനേതാവിന്റെ സമീപനത്തെയാണ് എതിർത്തത്. തൃശൂരിൽ 86000 വോട്ടാണ് ബിജെപിക്ക് കോൺഗ്രസ്സ് നൽകിയത് ഇതെല്ലാം ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. പിവി അൻവർ പരാതി പറയാൻ പ്രത്യേക നമ്പർ വയ്ക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: ‘എഡിജിപി സിപിഐ എമ്മിൻ്റെയോ എൽഡിഎഫിൻ്റെയോ പ്രതിനിധി അല്ല, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സിപിഎമ്മിനെ ബാധിക്കുന്നതല്ല’: ടിപി രാമകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News