നടയടയ്ക്കും വരെ പരമാവധി ആളുകളെ മല കയറ്റും: എഡിജിപി എം ആര്‍ അജിത് കുമാര്‍

ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമാണ് ശബരിമലയിലുള്ള തിരക്കെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍. എണ്‍പതിനായിരം ആളുകളെ ഉള്‍കൊള്ളുന്ന ഇടത്ത് ഒരു ലക്ഷത്തിലധികം ആളുകളാണ് വരുന്നത്. ശബരിമലയിലെ ദര്‍ശനമല്ല പ്രശ്‌നമെന്നും ദര്‍ശനത്തിനെടുക്കുന്ന സമയമാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

Also Read : മതപരമായ ചടങ്ങിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്നു; അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി ബൃന്ദ കാരാട്ട്

നിലവില്‍ ഇടത്താവളങ്ങളില്‍ ഉള്ള ഭക്തര്‍ അവിടെ തന്നെ തുടരണം. നാളെ നട അടയ്ക്കും വരെ മലകയറ്റാന്‍ പറ്റുന്ന പരമാവധി ആളുകളെ മല കയറ്റും. തിരക്ക് ക്രമീകരിക്കാന്‍ ഇടത്താവളങ്ങളില്‍ നിയന്ത്രിച്ചേ മതിയാകൂ. പമ്പയില്‍ പാര്‍ക്കിംഗ് അനുവദിച്ചാല്‍ നിലക്കലിലെ പ്രശ്‌നങ്ങള്‍ അല്‍പം കുറയുമെന്നും എഡിജിപി കൂട്ടിച്ചേര്‍ത്തു.

അതേസമയം മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ എന്നിവ കൂടി എണ്ണിക്കഴിയുമ്പോൾ ഈ കണക്കിൽ കാര്യമായ മാറ്റമുണ്ടാകും. കാണിക്കയായി ലഭിച്ചത് 63,89,10,320 രൂപയാണ്. അരവണ വിൽപനയിൽ 96.32 കോടി രൂപയും, അപ്പം വിൽപനയിൽ 12.38 കോടി രൂപയും ലഭിച്ചു.

Also Read : ‘അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം പങ്കെടുക്കില്ല’; കാരണം വ്യക്തമാക്കി സീതാറാം യെച്ചൂരി

മണ്ഡലകാലം തുടങ്ങി ഡിസംബർ 25 വരെ ശബരിമലയിൽ 31.43 ലക്ഷം പേരാണു ദർശനം നടത്തിയത്. ദേവസ്വം ബോർഡിന്റെ അന്നദാനമണ്ഡപത്തിലൂടെ ഡിസംബർ 25 വരെ 7.25 ലക്ഷം പേർക്ക്‌ സൗജന്യമായി ഭക്ഷണം നൽകി. പമ്പാ ഹിൽടോപ്പിൽ രണ്ടായിരം ചെറുവാഹനങ്ങൾക്കു പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇക്കാര്യത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News