കോടതി മുറിക്കുള്ളിൽ അസഭ്യവർഷവും കയ്യേറ്റ ശ്രമവും; അഭിഭാഷകനെതിരെ കേസ്

കോടതി മുറിക്കുള്ളിൽ അസഭ്യ വർഷവും കയ്യേറ്റ ശ്രമവും നടത്തിയ അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. അഡ്വ. ബേസിൽ ലൂക്കോസിനെതിരെയാണ് അടിമാലി പൊലീസ് കേസെടുത്തത്.

അടിമാലി ജെ എഫ് എം കോടതിയിൽ കഴിഞ്ഞ ദിവസമാണ് ഈ അനിഷ്ട സംഭവം ഉണ്ടായത്. ഒരു കേസിൽ വിധി പ്രസ്താവിക്കുന്നതിന് മുന്നോടിയായി ജഡ്ജി തന്റെ ചേമ്പറിലേക്ക് പോയ തക്കം നോക്കിയാണ് ബേസിൽ ലൂക്കോസ് അതിക്രമം നടത്തിയത്. ഈ സമയം കോടതി മുറിയിൽ ഉണ്ടായിരുന്ന എതിർഭാഗം ആവലാതിക്കാരിയെയും അവരുടെ അഭിഭാഷകനെയും ഇയാൾ അധിക്ഷേപിക്കുകയായിരുന്നു. ഇതിനു പുറമെ അവരെ ശാരീരികമായി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.

ALSO READ: കണക്കുകൾ ഒന്നും ശരിയാവുന്നില്ലല്ലോ..! വയനാടിനായി ഫണ്ട് പിരിക്കാൻ എടുത്ത ആപ്പും മുക്കിയ കണക്കും പുറത്തുവന്ന സ്ഥിതിയ്ക്ക്, ഈ കഥയ്ക്ക് ഉത്തരം ചൊല്ലുമോ കോൺഗ്രസേ ?

കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ ഒരു അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം മോശം പെരുമാറ്റം അതീവ ഗൗരവകരമാണ്. സഭ്യമല്ലാത്ത ഭാഷ പ്രയോഗിച്ചതിനും കയ്യേറ്റത്തിന് മുതിർന്നതിനും ഇയാൾക്കെതിരെ പൊലീസ് നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News