നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണം: ‘അവസാനമായി അവനെ കാണാൻ കോളേജ് അധികൃതരോട് അപേക്ഷിച്ചെങ്കിലും സമ്മതിച്ചില്ല’, സഹപാഠികള്‍ ബന്ധുക്കൾക്കയച്ച സന്ദേശം പുറത്ത്

അധ്യാപകന്റെ മാനസിക പീഡനവും ശാരീരിക ഉപദ്രവവും കാരണം 18 പേർ കൂടി പഠനം ഉപേക്ഷിച്ചതായി വെളിപ്പെടുത്തി വിദ്യാർഥികൾ. നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിന് പിന്നാലെയാണ് വിദ്യാർഥികളിൽ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നത്. ആദിത്യനെ അവസാനമായി കാണാൻ അനുവദിച്ചില്ലെന്ന് എന്നും ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. പരാതി പറഞ്ഞിട്ടും ഉപയോഗമില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മാനേജ്മെന്റിനും അധ്യാപകർക്കും എല്ലാം ബിസിനസ് മാത്രമെന്നും സന്ദേശത്തിൽ പറഞ്ഞു.

ഉച്ചയ്ക്കാണ് സംഭവം ഉണ്ടായതെങ്കിലും വിദ്യാർഥികള്‍ ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അവസാനമായി ആദിത്യനെ കാണാൻ അപേക്ഷിച്ചെങ്കിലും സമ്മതിച്ചിരുന്നില്ല. അവൻ ജീവിച്ചിരിപ്പില്ലായെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ലെന്ന് ബന്ധുക്കള്‍ക്കയച്ച സന്ദേശത്തിൽ പറയുന്നു.

ALSO READ: ആദിത്യൻ പഠിച്ചിരുന്നത് ഡി.കെ. ശിവകുമാറിന്റെ ബന്ധുവിന്റെ കോളേജിൽ; കേസ് അട്ടിമറിക്കാൻ നീക്കമെന്ന് പിതാവ്, കർണാടക പൊലീസ് പരാതി സ്വീകരിച്ചത് വക്കീലുമായി എത്തിയപ്പോൾ

കുട്ടികള്‍ പുറത്തിറങ്ങിയാൽ എന്താവുമെന്ന് കോളേജ് അധികൃതർക്ക് നല്ലവണ്ണം അറിയാം. ഒരു ജീവൻ പോയിട്ട് പോലും ആർക്കും ഒരു പ്രശ്നവുമില്ല. ആദിത്യൻ ഞങ്ങള്‍ക്കുവേണ്ടി എല്ലാം ചെയ്തു എന്നാൽ ഞങ്ങള്‍ക്ക് അവനുവേണ്ടി ഒന്നും ചെയ്യാൻ ക‍ഴിയുന്നില്ലെന്ന് സന്ദേശത്തിൽ വിദ്യാർഥികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News