
മുംബൈ നഗരജീവിതം ആദ്യ മഴയിൽ തന്നെ താറുമാറാകാൻ കാരണം മഹായുതി സർക്കാരിന്റെ കെടുകാര്യസ്ഥയാണെന്ന് യുബിടി യുവ നേതാവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ വിമർശിച്ചു. അഴിമതിക്കാരായ നേതാക്കളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഷിൻഡെയുടെ പേരെടുത്ത് ആദിത്യ കുറ്റപ്പെടുത്തി.
മുംബൈയിലെ മഴക്കാലക്കെടുതിയെ നേരിടാൻ മുന്നൊരുക്കങ്ങളൊന്നും നടന്നില്ലെന്നും ആദിത്യ പറഞ്ഞു. രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത വർലിയിലെ മെട്രോ സ്റ്റേഷന്റെ നിർമ്മാണം പോലും മുൻകരുതലുകളില്ലാതെയാണ് നടന്നതെന്നും പുതുതായി നിർമ്മിച്ച റോഡുകൾ തകർന്നതും വലിയ വീഴ്ചകളായി ആദിത്യ ചൂണ്ടിക്കാട്ടി.
മഴക്കെടുതിയിലുണ്ടായ നഷ്ടത്തിന് സംസ്ഥാന സർക്കാർ നഷ്ട പരിഹാരം നൽകണമെന്നും താക്കറെ ആവശ്യപ്പെട്ടു. കഴിവുകേടിനെക്കുറിച്ച് സംസ്ഥാന സർക്കാർ ന്യായമായ അന്വേഷണം ആരംഭിക്കണമെന്നും മഴക്കെടുതിയിൽ നിന്നും രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തെ മോചിപ്പിക്കണമെന്നും ആദിത്യ താക്കറെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

