ഗവ. കമ്മ്യൂണിറ്റി കോളേജില്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് കോഴ്‌സിലേക്ക് പ്രവേശനം

precision_mechinism

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ഗവ. കമ്മ്യൂണിറ്റി കോളേജില്‍ നെട്ടൂർ ടെക്നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ (എൻ ടി ടി എഫ് ) ൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന Certificate Programme in Precision Machinist കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി / പ്ലസ് ടു യോഗ്യതയുള്ള, 2026 ഏപ്രില്‍ 1-ന് 17 വയസ് പൂര്‍ത്തിയായതും 23 വയസ് കവിയാത്തതുമായവര്‍ക്ക് അപേക്ഷിക്കാം.

ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിക്കാര്‍ക്കും, 10 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും, 10 ശതമാനം സീറ്റുകള്‍ മറ്റു വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. കോഴ്‌സ് പൂര്‍ണമായും സൗജന്യമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് Placement Assistance നല്‍കുന്നതാണ്.

Also Read- ജർമനിയിൽ നഴ്‌സ്‌ ആവണോ ? നോർക്ക വഴി അപേക്ഷിക്കാം

അപേക്ഷാ ഫോമും പ്രോസ്പെക്ടസും എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 31-ന് വൈകീട്ട് 5മണിക്കകം പാലക്കാട് പട്ടികജാതി വികസന ഓഫീസിലോ വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിലോ സമര്‍പ്പിക്കണം.
ഫോണ്‍: 9747172107, 9995526395

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News