
താൻ അഭിനയിച്ച ഇതുവരെ അഡോളസൻസിന്‍റെ മുഴുവൻ എപ്പിസോഡുകളും കണ്ടിട്ടില്ലെന്ന് ആഗോളതലത്തിൽ കയ്യടി നേടിയ നെറ്റ്ഫ്ലിക്സ് പരമ്പരയായ ‘അഡോളസൻസി’ൽ അഭിനയിച്ച ബാല നടൻ ഓവൻ കൂപ്പർ. മാർച്ച് 13ന് പുറത്തിറങ്ങിയ നാല് എപ്പിസോഡുകളുള്ള പരമ്പര, സഹപാഠിയുടെ കൊലപാതകത്തിന് അറസ്റ്റിലായ 13 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥിയായ ജാമി മില്ലറെ ചുറ്റിപ്പറ്റിയുള്ള കഥയാണ്.
‘ഞാൻ ഷോ പൂർണമായും കണ്ടിട്ടില്ലെന്ന് കൂപ്പർ വിനോദ വാർത്താ ഏജൻസിയായ ‘ദി ഹോളിവുഡ് റിപ്പോർട്ടറി’ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘അതിൽ എന്നെത്തന്നെ കാണുന്നത് എനിക്ക് ഇഷ്ടമല്ല. ഇനിയത് സ്കൂളുകളിലേക്കു പോവും. അതെന്റെ ഏറ്റവും മോശം പേടിസ്വപ്നമാണ്’ എന്നായിരുന്നു വാക്കുകൾ. ഷോയുടെ ആദ്യത്തെയും രണ്ടാമത്തെയും അവസാനത്തെയും എപ്പിസോഡുകൾ കണ്ടേക്കാം. പക്ഷേ, മൂന്നാമത്തെ എപ്പിസോഡ് കാണില്ലെന്നും കൂപ്പർ കൂട്ടിച്ചേർത്തു.
സീരീസിന്‍റെ വിജയത്തിനുശേഷം, യുകെയിലുട നീളമുള്ള സ്കൂളുകളിൽ പരമ്പര സ്ട്രീം ചെയ്യുമെന്ന് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപിച്ചിട്ടുണ്ട്. ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്ന് നിർമിച്ച് ഫിലിപ്പ് ബാരന്റിനി സംവിധാനം ചെയ്ത ‘അഡോളസെൻസ്’ റിലീസ് ചെയ്ത് രണ്ടാഴ്ചക്കുള്ളിൽ 66.3 ദശലക്ഷം കാഴ്ചക്കാരെ നേടി നെറ്റ്ഫ്ലിക്സിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ലിമിറ്റഡ് സീരീസായി മാറിയിരുന്നു. നാല് എപ്പിസോഡുകൾ മാത്രമുള്ള സീരീസിന്‍റെ ഓരോ എപ്പിസോഡും ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here