കണ്ണടച്ച് തുറക്കും മുന്നേ അവർ എത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി; നന്ദി അറിയിച്ച് അമ്മ

കുഞ്ഞിന് രക്ഷകരായി എത്തിയ ഫയർ ഫോഴ്സിന് നന്ദി അറിയിച്ച് യുവതിയുടെ കുറിപ്പ്. അടൂരിൽ കുഞ്ഞിനെ രക്ഷിച്ചതിന് ആണ് സൂര്യ എന്ന യുവതി ഫയർ ഫോഴ്സിന് നദി അറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. രണ്ടര വയസ്സുകാരി ദർശന റൂമിൽ കയറി കതക് അടച്ചു കുറ്റിയിടുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഫയർഫോഴ്സിനെ വിളിക്കുകയും കണ്ണടച്ച് തുറക്കും മുന്നേ അവർ എത്തി ഡോർ തുറന്ന് കുഞ്ഞിനെ രക്ഷപെടുത്തുകയുമായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏത് അപകടത്തിലും ഓടി എത്തി ഒപ്പം നിന്ന് രക്ഷിക്കുന്ന ഫയർ ഫോഴ്സിന് ബിഗ് സല്യൂട് എന്നാണ് യുവതിയുടെ കുറിപ്പിൽ പറയുന്നത്.

ALSO READ: കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിനികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

യുവതിയുടെ പോസ്റ്റ്

ഇന്ന് എൻ്റെ ഇളയ സന്താനം രണ്ടര വയസ്സുകാരി ദർശന baby room-ൽ കയറി കതക് അടച്ചു കുറ്റിയിട്ടു. നിമിഷ നേരം കൊണ്ട് ലോകം കീഴ്മേൽ മറിയുന്നതായ് തോന്നി. എന്ത് ചെയ്യണമെന്നറിയാതെ ആ നിമിഷത്തിൽ Fire force ൽ sir നെ വിളിച്ച് കാര്യം പറഞ്ഞു. Sir പറഞ്ഞു ഒന്നും പേടിക്കണ്ട നമ്മുടെ team ഇപ്പോ എത്തും എന്ന് . 15 km ഒന്ന് കണ്ണടച്ച് തുറക്കും മുന്നേ അവർ എത്തി. Second കൾക്കുളിൽ door തുറന്ന് കുഞ്ഞിനെ പുറത്തെത്തിച്ചു. Adoor Fireforce team ന് എത്ര നന്ദി പറഞ്ഞാലും തീരത്തില്ല. ഒരു പാട് ഒരു പാട് നന്ദി. ആ നിമിഷം സന്തോഷവും സങ്കടവും കാരണം ഒരു നന്ദിവാക്ക് പോലും പറയാൻ കഴിഞ്ഞില്ല. ക്ഷമിക്കണം🙏🏻. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏത് അപകടത്തിലും ഓടി എത്തി ഒപ്പം നിന്ന് രക്ഷിക്കുന്ന fireforce ന് എൻ്റെ big Salute

ALSO READ: കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1.20 കോടി ധനസഹായം കൈമാറി യൂസഫലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News