അത്തരം അസ്വസ്ഥതകൾ ഇനി വിലപ്പോകില്ല; രമേശ് ചെന്നിത്തലയുടെ അതൃപ്തിയിൽ പ്രതികരിച്ച് അടൂർ പ്രകാശ്

ADOOR PRAKASH

രമേശ് ചെന്നിത്തലയുടെ അതൃപ്തിയിൽ പ്രതികരിച്ച് അടൂർ പ്രകാശ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഹൈക്കമാൻഡ് തീരുമാനത്തിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അതിന് പിന്നാലെ തന്നെ മടങ്ങുകയും ചെയ്തിരുന്നു. അത്തരം അസ്വസ്ഥതകൾ ഇനി വിലപ്പോകില്ലെന്നും എഐസിസി തീരുമാനം സ്വീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറ‍ഞ്ഞു.

ആരുടെയെങ്കിലും ഒരാളുടെ എതിർപ്പ് കൊണ്ട് മന്ത്രിസഭ ഉണ്ടാക്കുന്നതിനോ ഏതെങ്കിലും തരത്തിലുള്ള മറ്റു ബുദ്ധിമുട്ടുകൾ യുഡിഎഫിന് ഉണ്ടാകില്ല. സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങൾ മാത്രമാണുള്ളത്. ചെന്നിത്തലയുമായി സംസാരിക്കാൻ അവസരം കിട്ടുമെങ്കിൽ സംസാരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

ALSO READ; മുഖ്യമന്ത്രിയാവാൻ യോ​ഗ്യൻ ചെന്നിത്തല: ജി സുകുമാരൻ നായർ

മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കാലതാമസം ഉണ്ടായിട്ടില്ല. കീഴ് വഴക്കങ്ങൾ എല്ലാം പാലിച്ചു തന്നെയാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമെടുത്തത്. ഞങ്ങൾ എല്ലാവരും നേതൃത്വത്തിനോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഘടകകക്ഷികളുടെ സമ്മർദ്ദം ഒന്നും ഉണ്ടായിട്ടില്ല. യുഡിഎഫിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും അടൂർ പ്രകാശിന്റെ വാക്കുകൾ

യുഡിഎഫിന് അനുയോജ്യമായ മന്ത്രിമാരായിരിക്കും ഉണ്ടാവുക. സമുദായ സംഘടനകൾക്ക് മറുപടി പറയാൻ അല്ല ഞാൻ നിൽക്കുന്നത്
പ്രകടനങ്ങൾ പലയിടങ്ങളിലും കാണാൻ ഇടയായി. പാർട്ടിയുടെ മുമ്പോട്ടുള്ള യാത്രയ്ക്ക് ഇത് വിഘാതം ഉണ്ടാക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഒന്നിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോകുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം അതിലേക്ക് എത്തിച്ച യുഡിഎഫ് പ്രവർത്തകരോട് നന്ദി രേഖപ്പെടുത്തുന്നതായും വാക്കുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News