
കോരിച്ചൊരിയുന്ന മഴയിലും നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിന്റെ ചൂടിലാണ്. ചില പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചിലർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്ന തീയതി അറിയിക്കുകയും ചെയ്തപ്പോൾ മറ്റൊരു പാർട്ടി മത്സരിക്കാൻ ആളെ തപ്പി ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ബിജെപിയ്ക്കായി മത്സരിക്കാൻ നേതാവിലെ സമീപിച്ചിരിക്കുകയാണ് ബിജെപി നേതാക്കൾ. മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ ബീന ജോസഫുമായാണ് ബിജെപി നേതാവ് എം ടി രമേഷ് ചർച്ച നടത്തിയത്. നിലമ്പൂരിൽ ബിജെപി സ്വതന്ത്രയായി മത്സരിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ ഉയർന്നത്.
ALSO READ: കപ്പൽ കടലിൽ മുങ്ങിയ സംഭവം: കപ്പൽ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ആലോചന
അതേസമയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സ്ഥാനാർത്ഥിയെ ഈ മാസം 30 ന് പ്രഖ്യാപിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. യു ഡി എഫും അൻവറും തമ്മിൽ തർക്കം രൂക്ഷമാണ് എന്ന് അൻവറിൻ്റെ വാക്കിൽ വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വർഷക്കാലത്തെ വികസന നേട്ടങ്ങൾ എൽ ഡി എഫ് മുന്നോട്ട് വെക്കുന്നു. നിലമ്പൂരിലേത് വലിയ രാഷ്ട്രീയ പോരാട്ടമായി എൽ ഡി എഫ് കാണുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

