ദില്ലി കേരള ഹൗസിൽ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച പ്രതി അഡ്വ. ദീപ ജോസഫും, വാർത്ത റിപ്പോർട്ട് ചെയ്തതിന് കൈരളിയോട് തട്ടിക്കയറി

Adv Deepa Joseph at Kerala House

ദില്ലി കേരള ഹൗസിൽ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനെ സ്വീകരിക്കുന്നവരുടെ കൂട്ടത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സം​ഗ കേസിലെ അതിജീവിതയെ ആക്ഷേപിച്ച അഡ്വ. ദീപ ജോസഫും. കേസിലെ രണ്ടാം പ്രതിയാണിവർ. കേസിൽ ഇതുവരെും അറസ്റ്റ് ചെയ്യപ്പെടാത്ത പ്രതിയാണ് ദീപ ജോസഫ്.

ALSO READ: കേരള ഹൗസിൽ പ്രതിഷേധ ബോർഡ് പോലും വയ്ക്കാൻ സമ്മതിക്കാതെ കോൺഗ്രസ് അനുകൂല സംഘടനാ നേതാക്കൾ; തർക്കം രൂക്ഷം

രാഹുൽ മാങ്കൂട്ടത്തിലിൽ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ചതിനാണ് ദീപയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തിൽ അഡ്വ. ദീപ ജോസഫിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചിരുന്നു.

സൈബർ ആക്രമണത്തിൽ തനിക്കെതിരെ കേസെടുത്തത് ചോദ്യം ചെയ്ത് ദീപ ജോസഫ് നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പുരുഷനായിരുന്നെങ്കിൽ അറസ്റ്റിനു നിർദേശം നൽകുമായിരുന്നു എന്നും സ്ത്രീയെന്ന പരിഗണന നൽകിയാണ് നടപടി എടുക്കാത്തതെന്നും ദീപയുടെ ഹർജി തള്ളിക്കൊണ്ട് അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News