
സ്വരാജില്ലാത്ത ഒരു നിയമസഭ സംസ്ഥാനത്തിന്റെ പൊതുനഷ്ടമാണെന്ന് പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അഭിഭാഷകൻ ഹരീഷ് വാസുദേവൻ. 22 വര്‍ഷമായി നിയമസഭാ പ്രവര്‍ത്തനത്തെ സസൂക്ഷ്മം പഠിക്കുന്ന, വീക്ഷിക്കുന്ന ഒരു സാധാരണ പൗരന്റെ അഭിപ്രായമാണിതെന്നും സാംസ്‌കാരിക പ്രവര്‍ത്തകനോ നേതാവോ അല്ല താനെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കേരളാ നിയമസഭയില്‍ അംഗമായി എം സ്വരാജ് ഉണ്ടാവണം എന്നത് രാഷ്ട്രീയമായ എന്റെ ആഗ്രഹമാണ്. എം എൽ എ അല്ലാത്തത് സ്വരാജിന് ഉണ്ടാക്കുന്നതിനേക്കാള്‍ നഷ്ടം സ്വരാജില്ലാത്തത് കൊണ്ട് നിയമസഭയ്ക്ക് ഉണ്ട് എന്നാണ് എന്റെ തോന്നല്‍. സ്വരാജ് നിയമസഭാ സംവാദങ്ങളുടെ പൊതുനിലവാരം ഉയര്‍ത്തും.
Read Also: ‘അന്ന് പട്ടിണിയും അടിയും ഇടിയും വെടിയും ഏറ്റിട്ട് തളർന്നിട്ടില്ല, എന്നിട്ടാണോ ഈ സൈബർ ആക്രമണം’; പോസ്റ്റ് പങ്കുവച്ച് നിലമ്പൂർ ആയിഷ
സ്വരാജില്ലാത്ത നിയമസഭ സംസ്ഥാനത്തിന്റെ പൊതുനഷ്ടമാണെന്ന് തോന്നുന്നതിനാല്‍ എനിയ്ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ സ്വരാജിനു ചെയ്യുമായിരുന്നു. ഇക്കാര്യം നിലമ്പൂരുള്ള വോട്ടര്‍മാര്‍ക്ക് എന്നെപ്പോലെ തോന്നുന്നുണ്ടെങ്കില്‍ അവര്‍ സ്വരാജിനെ ജയിപ്പിക്കും എന്നാണെന്റെ തോന്നല്‍ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here