‘ആണധികാരത്തിന്റെ ഹുങ്കാണ് സുരേഷ് ഗോപി കാണിച്ചത്’; അഡ്വ ഷുക്കൂര്‍

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം കേവലം ഒരു മാപ്പില്‍ തീരുന്ന വിഷയമല്ലെന്ന് അഡ്വ ഷുക്കൂര്‍. സുരേഷ് ഗോപി കാണിച്ചത് ആണധികാരത്തിന്റെ ഹുങ്കാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

READ ALSO:മാധ്യമപ്രവർത്തകയോട് ‘മാപ്പ്’ പറഞ്ഞ് സുരേഷ് ഗോപി, ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചു

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സുരേഷ് ഗോപി സമൂഹത്തില്‍ ഇടപെടേണ്ടത് എങ്ങനെയെന്ന് മാതൃക കാട്ടേണ്ട ആളാണ്. സുരേഷ് ഗോപി കാണിച്ച ഗുരുതരമായ കുറ്റകൃത്യത്തെ ഗൗരവമായി തന്നെ കാണണം. പുരുഷമേധാവിത്വത്തിന്റെയും ആണധികാരത്തിന്റെയും ഹുങ്കാണ് അദ്ദേഹം കാണിച്ചത്. വളരെ മ്ലേച്ഛമായ ബോഡി ലാംഗ്വേജിലാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകയോട് സംസാരിക്കുന്നത്. ഇത് മാപ്പില്‍ തീരുന്ന ഒരു വിഷയമല്ലെന്നും അഡ്വ ഷുക്കൂര്‍ ചൂണ്ടിക്കാട്ടി.

READ ALSO:സുരേഷ് ഗോപി കേരളത്തില്‍ സിനിമാറ്റിക് കോമാളിയായി മാറി: ഡിവൈഎഫ്‌ഐ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel