തിരുവനന്തപുരം കോർപ്പറേഷനിലെ സംഭവം; ബോധപ്പൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എസ്പി ദീപക്

adv sp deepak

ഇരുപത് കൗൺസിലർമാർ പങ്കെടുത്ത മേയർ ഓഫീസ് ഉപരോധത്തിൽ മാധ്യമങ്ങൾ നിൽക്കെയാണ് മേയറിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തിയത് എന്നിട്ടും തെറ്റായ രീതിയിൽ വാർത്തകൾ നൽകിയതായി എസ് പി ദീപക് മാധ്യമങ്ങളോട് പറഞ്ഞു.

ബോധപ്പൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇന്നലെ ഉണ്ടായത്. 6 മാസത്തിനടയിൽ ചേർന്ന ഒരു കൗൺസിൽ യോഗവും ജനങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി ചർച്ച ചെയ്തിട്ടില്ല. കോർപറേഷൻ രേഖകൾ തിരുത്തുന്ന നിലയിൽ എത്തി. സുഗതൻ യോഗങ്ങളിൽ എത്തി എന്ന തരത്തിൽ രേഖകൾ ഉണ്ടാക്കുന്നുവെന്ന് എസ്പി ദീപക് പറ‍ഞ്ഞു. വികസന പ്രവർത്തങ്ങളിൽ മേയർ ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

also read; ‘ഹാജർ ബുക്ക് തിരുത്തി കാപ്പാ കേസ് പ്രതി സുഗതനെ സംരക്ഷിക്കാനാണ് ബിജെപി നീക്കം’: വി ശിവൻകുട്ടി

സുഗുതനെ പുറത്താകും വരെ സമരം മുന്നോട്ട് കൊണ്ടുപോകാനാണ് എൽഡിഎഫിന്റെ തീരുമാനം. ഹാജർ രേഖ തിരുത്തിയെന്ന കാര്യത്തിലും സംശയമുണ്ട്. അക്കാര്യവും പരിശോധിക്കണം. ഗവണ്മെന്റ് ഇതിൽ ഇടപെടണമെന്നും എസ്‌ പി ദീപക് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News