സാഹസിക ടൂറിസം പരീശീലനത്തിന് അപേക്ഷിക്കാം

adventure tourism

സംസ്ഥാന ടൂറിസം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള ആഡ്വെൻചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം പരിശീലന പരിപാടിയായ ആഡ്വെൻചർ ആക്ടിവിറ്റി അസിസ്റ്റന്റ് കോഴ്‌സിൽ (ഏഴ് ദിവസം) പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു.

എട്ടാം ക്ലാസ് പാസായ 2025 ജൂൺ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 14,000 രൂപ + 18 ശതമാനം ജിഎസ്ടി.

Also Read: പോളിടെക്‌നിക് ഡിപ്ലോമ: ലാറ്ററൽ എൻട്രി പ്രവേശനം ജൂൺ 20 മുതൽ 23 വരെ നടക്കും

കിറ്റ്സിന്റെ തിരുവന്തപുരത്തുള്ള കേന്ദ്രത്തിലാണ് പരീശീലനം നടക്കുക. ജൂൺ 25 ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 21 നകം ഡയറക്ടർ, കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനതപുരം-695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

ഇ-മെയിൽ: kittstraining@gmail.com
ഫോൺ: 8129816664.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News