എം.സ്വരാജിന് വേണ്ടി അഭിഭാഷക കൂട്ടായ്മ

അഡ്വ.എം സ്വരാജ് അഭിഭാഷകരുടെ അഭിമാനം എന്ന പേരില്‍ നിലമ്പൂരില്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍ അഭിഭാഷക കൂട്ടായ്മ സംഘടിപ്പിക്കും. 2025 ജൂണ്‍ 10 ന് വൈകിട്ട് 4 മണിക്ക് നിലമ്പൂര്‍ വ്യാപാരഭവനില്‍ നടക്കുന്ന കൂട്ടായ്മ ബഹുമാനപ്പെട്ട നിയമവകുപ്പ് മന്ത്രി അഡ്വ. പി രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും.

പ്രമുഖ അഭിഭാഷകരായ അഡ്വ. സി ശ്രീധരന്‍ നായര്‍, അഡ്വ. സി പി പ്രമോദ്, അഡ്വ. കെ അനില്‍ കുമാര്‍, അഡ്വ. പി ജി മാത്യു, അഡ്വ. പി സി മൊയ്തീന്‍, അഡ്വ. പി. എം സഫറുള്ള, അഡ്വ. ജെയ്‌സന്‍ തോമസ്, അഡ്വ. ദിനേശ് പൂക്കയില്‍ തുടങ്ങി നിരവധി അഭിഭാഷകര്‍ പങ്കെടുക്കും.

നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ് പ്രചാരണ രംഗത്തുള്ള മുന്നേറ്റം തുടരുകയാണ്.യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും എൽഡിഎഫിന് ലഭിക്കുന്ന സ്വീകാര്യത വലിയ ആത്മവിശ്വാസം നൽകുന്നതാണെന്ന് എം സ്വരാജ് കൈരളി ന്യൂസിനോട് പറഞ്ഞു. യുഡിഫ് കേന്ദ്രങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ മുന്നേറ്റമാണ്.

മുത്തേടം പഞ്ചായത്തിലെ പര്യടനത്തിൽ എം സ്വരാജിന് ആവേശ സ്വീകരണം. പര്യടനം പുരോഗമിക്കുമ്പോൾ നിലമ്പൂരിൽ വലിയ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. കാരപ്പുറത്തെ ആദ്യ സ്വീകരണ കേന്ദ്രത്തിന് സമീപം വൃക്ഷതൈ നട്ടാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. 

തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി സ്വരാജിന് സ്വീകരണം. യുഡിഎഫ് ശക്തി കേന്ദ്രമായ മുത്തേടം പഞ്ചായത്തിലെ സ്വീകരണ കേന്ദ്രങ്ങളിലെ ജന പിന്തുണ അതിശയകരമായിരുന്നു. വികസനങ്ങൾ മുൻനിർത്തി ജനങ്ങളോട് സംവദിച്ച സ്വരാജിനെ കേൾക്കാൻ നൂറുകണക്കിന് ജനങ്ങൾ എത്തിച്ചേർന്നു 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News