
അഡ്വ എം സ്വരാജ് അഭിഭാഷകരുടെ അഭിമാനം എന്ന പേരില്‍ നിലമ്പൂരില്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍ അഭിഭാഷക കൂട്ടായ്മ സംഘടിപ്പിക്കും. 2025 ജൂണ്‍ 10 ന് വൈകിട്ട് 5 മണിക്ക് നിലമ്പൂര്‍ വ്യാപാരഭവനില്‍ നടക്കുന്ന കൂട്ടായ്മ ബഹുമാനപ്പെട്ട നിയമവകുപ്പ് മന്ത്രി അഡ്വ. പി രാജീവ് ഉദ്ഘാടനം നിര്‍വഹിക്കും.
ALSO READ: നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി
പ്രമുഖ അഭിഭാഷകരായ അഡ്വ സി ശ്രീധരന്‍ നായര്‍, അഡ്വ സി പി പ്രമോദ്, അഡ്വ കെ അനില്‍ കുമാര്‍, അഡ്വ പി ജി മാത്യു, അഡ്വ പി സി മൊയ്തീന്‍, അഡ്വ പി എം സഫറുള്ള, അഡ്വ ജെയ്‌സന്‍ തോമസ്, അഡ്വ. ദിനേശ് പൂക്കയില്‍ തുടങ്ങി നിരവധി അഭിഭാഷകര്‍ പങ്കെടുക്കും.
ALSO READ: വാന്‍ ഹായ് 503 ഇരുപത് വര്‍ഷം മുമ്പ് നീറ്റിലിറക്കിയ ചരക്കുക്കപ്പല്‍; കാണാതായ നാലു പേര്‍ക്കായി തെരച്ചില്‍ ശക്തം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ വിജയത്തിനായി പ്രവാസികളും. പ്രവാസ മേഖലയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായികേരള പ്രവാസി സംഘം നിലമ്പൂര്‍ മണ്ഡലം പ്രവാസി കുടുംബ സംഗമം സംഘടിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

