കുറഞ്ഞ ചെലവില്‍ ഇവി കാറുകള്‍ സ്വന്തമാക്കണോ? വായിക്കാം…

പെട്രോള്‍ വില ഉയരുന്ന സാഹചര്യത്തില്‍ വൈദ്യുതി വാഹനങ്ങളിലേക്ക് മാറുന്നതിനെ കുറിച്ചുള്ള ചിന്ത ആളുകള്‍ക്കിടയില്‍ കൂടി വരുന്നുണ്ട്. പലയിടങ്ങളിലും ചാര്‍ജ്ജിംഗ് സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കുന്നുണ്ടെങ്കിലും, പൊതു ചാര്‍ജിംഗ് സൗകര്യങ്ങള്‍ കുറവായത് ഒരു പ്രശ്‌നം തന്നെയാണ്. ചെലവ് കുറയുകയും കൂടുതല്‍ ദൂരം പോകാനും കഴിഞ്ഞാല്‍ വൈദ്യുതി വാഹനങ്ങള്‍ക്കായുള്ള ഡിമാന്റ് കൂടും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.

ALSO READ:  മേരി ക്യൂറി ഫെലോഷിപ്പ് തിരുവനന്തപുരം സ്വദേശി ഡെന്‍സ ആന്‍ ഷാജിന്

കുറഞ്ഞവിലയില്‍ സ്വന്തമാക്കാന്‍ കഴിയുന്ന അഞ്ചോളം ഇവി കാറുകള്‍ നമ്മുടെ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇവ നഗരയാത്രകള്‍ക്ക് വളരെ അനുയോജ്യവുമാണ്. ഏത് തിക്കിലും തിരക്കിലും അനായാസം ഓടിച്ചു പോകാന്‍ കഴിയുന്ന എംജി കോമറ്റ് ഇവിയാണ് ഈ പട്ടികയില്‍ ആദ്യത്തേത്ത്. വാഹനം ചെറുതാണെന്നത് പോലെ ബാറ്ററിയും ചെറുതാണ്. 230 കിലോമീറ്റര്‍ റേഞ്ചുള്ള കോമറ്റില്‍ ആയിരം കിലോമീറ്റര്‍ പിന്നിടാന്‍ 519 രൂപമാത്രം മതി. 6.99 ലക്ഷം മുതല്‍ 9.14 ലക്ഷം വരെയാണ് വില. ഇനി പട്ടികയിലുള്ളത് ടാറ്റ ടിയാഗോ ഇവിയാണ്. രണ്ടു മോഡലുകളില്‍ ലഭിക്കുന്ന ടിയോഗായുടെ 315 കിലോമീറ്റര്‍ റേഞ്ചുള്ള മോഡലിന് 24 കിലോവാട്ട് ബാറ്ററിയും രണ്ടാമത്തേതിന് 19 കിലോവാട്ട് ബാറ്ററിയുമാണ്. ഏകദേശം 7.99 മുതല്‍ 11.89 ലക്ഷം രൂപവരെയാണ് വില.

ALSO READ:  മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വിഷ്ണുവിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി

സിട്രോണ്‍ ഇസി 3യും ഇതില്‍ ഉള്‍പ്പെടുത്താം. നാലു പേര്‍ക്ക് സ്വസ്ഥമായി സഞ്ചരിക്കാവുന്ന ഈ ഇവി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ ഇന്ത്യയിലെ ആദ്യ വൈദ്യുത കാറാണ്. 29.2kWh ബാറ്ററിക്കൊപ്പം 320 കിലോമീറ്റര്‍ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്ന സിട്രോണ്‍ ഇസി 3ക്ക് വില 11.61 ലക്ഷം മുതല്‍ 13. 35 ലക്ഷം രൂപയാണ്. സുരക്ഷാ റേറ്റിംഗില്‍ ഫോര്‍ സ്റ്റാര്‍ ലഭിച്ച ടാറ്റാ ടിഗോര്‍ ഇവി 315 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 26kWh ബാറ്ററിയുള്ള ടിഗോറിന്റെ വില 12.49- 13.75 ലക്ഷം രൂപവരെയാണ്. ടാറ്റാ പഞ്ച് ഇവിയും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. റേഞ്ച് കുറഞ്ഞ മോഡലിന് 10.99 ലക്ഷം മുതല്‍ 13.29 ലക്ഷം രൂപ വരെ. ലോങ് റേഞ്ചിന് 12.99 ലക്ഷം മുതല്‍ 15.49 ലക്ഷം രൂപ വരെ. 25 kWh ബാറ്ററി പാക്കിന് 315 കി.മീയും 35kWh ബാറ്ററി പാക്കിന് 421 കി.മീയുമാണ് റേഞ്ച്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News